പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം – അഡ്വ. ജി. സുഗുണന്‍

0

ആറ്റിങ്ങല്‍ ടൗണിലെ പെന്തക്കോസ്ത് വിശ്വാസികളുടെ രണ്ട് പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണം അങ്ങേയറ്റം അപലപനീയമാണ്.

ഇതു നമ്മുടെ ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളെ ചോരയില്‍ മുക്കിക്കൊല്ലലാണ്.  ഈ അക്രമികള്‍ക്കെതിരായി ഏറ്റവും ശക്തമായ നിലയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഈ പ്രദേശത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുവാന്‍ സാധ്യതയുണ്ട്.

അന്പതോളം വരുന്ന അക്രമികളാണ് 2 പ്രാര്‍ത്ഥനാകേന്ദ്രങ്ങളും ഒരു ദിവസം തന്നെ ആക്രമിച്ച് വന്‍നഷ്ടം ഉണ്ടാക്കിയിരിക്കുന്നത്. ആര്‍.എസ്.എസ്. സംഘപരിവാര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമണകാരികളെന്നുള്ളതുകൊണ്ട് സംഘര്‍ഷം വ്യാപിക്കാനും, വലിയ വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ ഉണ്ടാകാനും ഇടയാക്കും. മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്ന് സി.എം.പി. പൊളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Share.

About Author

Comments are closed.