റബ്ബര്‍ പ്രതിസന്ധി – പ്രതി സംസ്ഥാന സര്‍ക്കാര്‍
റബ്ബര്‍ വിലയിടിവ് തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച താങ്ങുവിലയായ കിലോഗ്രാമിന് 150 രൂപ നടപ്പിലാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വലിയ അലംഭാവമാണുണ്ടായിരിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് തന്നെ പ്രസ്താവിച്ചിരിക്കുകയാണ്. ഈ നടപടിയെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. റബ്ബര്‍ കിലോഗ്രാമിന് 150 രൂപ വച്ച് സംഭരിക്കുമെന്നുള്ള പ്രഖ്യാപനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതാണ്.
റബ്ബറിന്റെ വിലയിടിവുമൂലം നട്ടം തിരിയുന്ന സംസ്ഥാനത്തെ കൃഷിക്കാര്‍ക്ക് വീണ്ടും ലഭിക്കുന്ന പ്രഹരമാണ് ആവര്‍ത്തന കൃഷിക്കും, പുതു കൃഷിക്കുമുള്ള സബ്സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഈ തീരുമാനം പുനഃപരിശോധിച്ചേ മതിയാകൂ. സംസ്ഥാനത്തെ റബ്ബര്‍ കൃഷിക്കാര്‍ ഇതിനെ ചെറുത്തു തോല്പിക്കാന് രംഗത്തിറങ്ങുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. സിഎം.പി. പൊളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണന് അഭിപ്രായപ്പെട്ടു.