സര്‍ക്കാരുകള്‍ നായര്‍ സമുദായത്തോടുള്ള അവഗണനയ്ക്കെതിരെ അരുവിക്കരയില്‍ സമുദായം തിരിച്ചടിക്കും – സമസ്ത നായര്‍ സമാജം

0

തിരുവനന്തപുരം – കേരളത്തിലെ 14 ശതമാനം വരുന്ന നായര്‍ സമുദായത്തെ സമസ്ത മേഖലകളിലും അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന മുന്നണികള്‍ക്കെതിരെ അരുവിക്കരയില്‍ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ശക്തമായ ബോധവത്കരണം നടത്തുവാന്‍ സമസ്ത നായര്‍ സമാജം ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.  കേരളത്തിന്‍റേത് എന്നു മാത്രമല്ല, ഭാരതത്തിന്‍റെ തന്നെ സകലവിഭാഗം ജനങ്ങളുടെയും സമഗ്രപുരോഗതിക്കുവേണ്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച സമുദായമാണ് നായര്‍. ഇതര ജനവിഭാഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുവേണ്ടി പടപൊരുതിയ ചട്ടന്പിസ്വാമികള്‍, മന്നത്തു പത്മനാഭന്‍, കേളപ്പജി, എ.കെ.ജി., പി. കൃഷ്ണപിള്ള, അച്യുതമേനോന്‍ മുതലായ മഹാന്മാര്‍ പിറന്ന സമുദായമാണ് നായര്‍. എന്നാല്‍ ഇന്ന് മുന്നണികള്‍ നേതൃത്വം നല്‍കുന്ന മാറിമാറി വരുന് നസര്‍ക്കാരുകള്‍ ചില സമുദായങ്ങളെ പ്രീണിപ്പിച്ചുകൊണ്ട് ആനുകുല്യങ്ങള്‍ വാരിക്കോരി നല്‍കുകയും നായര്‍ സമുദായത്തോട് കടുത്ത അവഗണനയും നിയമലംഘനവും തുടരുന്നു.  ന്യൂനപക്ഷത്തില്‍പ്പെട്ട വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും സര്‍ക്കാര്‍ വീടുവയ്ക്കാന്‍ സൗജന്യമായി രണ്ടുലക്ഷം രൂപ നല്‍കുന്പോള്‍ വീടും കിടപ്പാടവുമില്ലാത്ത നായര്‍, നന്പൂതിരി വിധവകള്‍ക്ക് നോക്കി നിന്നു കരയുവാനും തെരുവില്‍ അലയുവാനുമേ സാധിക്കുകയുള്ളൂ. പി.എസ്.സി. പീക്ഷയില്‍ അപേക്ഷിക്കാന്‍ നായര്‍ക്ക് മുപ്പത്തഞ്ചു വയസ്സ് പരിധിവയ്ക്കുന്പോള്‍ ഇതര സമുദായങ്ങള്‍ക്ക് അത് മുപ്പത്തെട്ട് വയസ്സായി നിശ്ചയിച്ചിരിക്കുന്നു. സെറ്റഅ പരീക്ഷ പാസ്സാകുന്പോള്‍ ഇതര സമുദായങ്ങള്‍ക്ക് അത് മുപ്പത്തെട്ട് വയസായി നിശ്ചയിച്ചിരിക്കുന്നു. സെറ്റ് പരീക്ഷ പാസ്സാകുന്പോള്‍ നായര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 48 മാര‍്ക്ക് വേണമെന്നും ഇതര വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് 45 മതിയെന്നും ആണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പി.എസ്.സി. പരീക്ഷകള്‍ക്ക് യോഗ്യത നേടാന്‍ രണ്ടുതരം മാര്‍ക്കുകളും സപ്ലിമെന്‍ററി ലിസ്റ്റും ഇടുന്പോള്‍ അവിടേയും തിരസ്കരിക്കപ്പെടുകയാണ്. നായര്‍ സമുദായത്തിന്‍റെ ലാസ്റ്റ് ഗ്രേഡ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത പത്താംതര തോറ്റവര്‍ക്കായി നിജപ്പെടുത്തിയത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് നായര്‍സമുദായത്തെയാണ്. ഇതൊക്കെ നായര്‍ സമുദായത്തോട് സര്‍ക്കാരുകള്‍ പ്രതികാരബുദ്ധിയോടുകൂടി കാണിക്കുന്ന കടുത്ത അവഗണനയും വിവേചനവും നിയമലംഘനവുമാണ്. നായര്‍ സമുദായത്തോട് സര്‍ക്കാരുകള്‍ കാണിക്കുന്ന ഈ വഞ്ചനാപരമായ നിലപാട് നായര്‍ സമുദായാംഗങ്ങള്‍ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതനുസരിച്ച് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നായര്‍ സമുദായം ശക്തമായി പ്രതികരിക്കും.

Share.

About Author

Comments are closed.