അനന്തപുരിയിലെ അഭിമാനമായ കോട്ടക്കകത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്നതും കുതിര മാളികയുടെ അടുത്ത് സ്ഥിതി ചെയ്യുന്നതുമായ നഗരസഭയുടെ പാര്‍ക്കിലാണ് ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ പ്രതിമയുടെ മുന്നില്‍ ഈ അനാദരവ്. പ്രതിമയ്ക്കു മുന്നില്‍ ഹോമകുണ്ഠം ഒരുക്കിയതുപോലെ ചപ്പു ചവറുകളും മാലിന്യവസ്തുക്കളും കൂട്ടിയിട്ട് കത്തിക്കുന്നതും ചിത്തിരതിരുനാള്‍ പാര്‍ക്കും പ്രതിമയും ഇരിക്കുന്ന സ്ഥലത്ത് മലമൂത്രവിസര്‍ജനവും മദ്യപാനവും കോര്പ്പറേഷന് ഉടമസ്ഥതയിലുള്ള വണ്ടികളുടെ ഒരു ശവപറന്പായി മാറിയിരിക്കയാണ് അനന്തപത്മനാഭന്റെ മുന്നില്‍ പത്മനാഭദാസനായി ജീവിച്ച ചിത്തിരതിരുനാളിനാണ് ഈ അവഗണന. പത്മനാഭനു ചുറ്റും വികസനം നടക്കുന്പോഴും ജീവിതകാലമത്രയും ദാസനായി ജീവിച്ച ഈ മഹാരാജാവിന് അവഗണന. മനോഹരമായിരുന്ന പുല്‍ത്തകിടികളും ഗാര്‍ഡനും കുട്ടികളുടെ പാര്‍ക്കും എല്ലാം മാനാവശേഷമായിരിക്കയാണ്. അനന്തപുരി വികസന സ്വപ്നങ്ങള്‍ നെയ്യുന്പോഴും കോട്ടയ്ക്കത്തുള്ള ഈ പാര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ചരിത്രപ്രസിദ്ധമായ ഈ പാര്‍ക്ക് നിലനിറുത്തുവാന്‍ ഉന്നതാധികാരികള്‍ ശ്രദ്ധിക്കാതെ പോകുകയാണ്. അനന്തപുരിക്ക് ഒരുവന്നഷ്ടം തന്നെ ആയിരിക്കും ഈ ചിത്തിരതിരുനാള്‍ പാര്‍ക്ക്.
റിപ്പോര്‍ട്ട് – വീണശശിധരന്‍
ഫോട്ടോ – നിശാന്ത് രേവതി