ഓപ്പറേഷന് സുരക്ഷ പദ്ധതി സംസ്ഥാന പോലിസ് ശക്തിപ്പെടുത്തുന്നു

0

ഓപ്പറേഷന്‍ സുരക്ഷ സംസ്ഥാന പോലിസ് ശക്തിപ്പെടുത്തുന്നു. സംസ്ഥാനത്തിനകത്ത്‌ ഇന്നലെ മാത്രം ഓപ്പറേഷന്‍ സുരക്ഷയില്‍ 484 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 116 പേരും കൊച്ചി  റേഞ്ചില്‍ 169 പേരും കണ്ണൂര്‍ റേഞ്ചില്‍ 161 പേരുമാണ് അറസ്റ്റിലായത്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടി കര്‍ശനമാക്കുമെന്ന് ഡിജിപി സെന്‍കുമാര്‍ അറിയിച്ചു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികള്‍ 1090 നമ്പറില്‍ വിളിച്ചോ, അതാതു ജില്ലാ പോലിസ് മേധാവികളെ വിളിച്ചോ അറിയിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു.

 

Share.

About Author

Comments are closed.