കല്പ്പറ്റ ബസ് സ്റ്റാന്ഡിലെ ടിവിയില് നീലച്ചിത്രം,

0

ബസ് സ്റ്റാന്‍ഡില്‍ പരസ്യങ്ങള്‍ കാണിക്കുവാന്‍ സ്ഥാപിച്ച ടെലിവിഷനില്‍ പട്ടാപ്പകല്‍ നീലച്ചിത്ര പ്രദര്‍ശനം നടത്തിയ ഓപ്പറേറ്റര്‍ അറസ്റ്റില്‍. കല്‍പറ്റയിലെ നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള പഴയ ബസ്സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. ആ സമയത്ത് സ്റ്റാന്‍ഡിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള സ്ത്രീകളും കുട്ടികളും കണ്ണുപൊത്തി ഓടുകയായിരുന്നു. കല്‍പ്പറ്റ നഗരസഭ പഴയ ബസ് സ്റ്റാന്‍ഡിലെ നീലചിത്രം പ്രദര്‍ശിപ്പിച്ച ഓപ്പറേറ്റര്‍ ചൂരല്‍മല പറമ്പില്‍വീട്ടില്‍ മന്‍സൂര്‍ (32) റിമാന്‍ഡില്‍ ചെയ്തു.

സ്റ്റാന്‍ഡിലെ ടെലിവിഷന്‍ നടത്തിപ്പ് കരാറെടുത്തയാളുടെ ജോലിക്കാരനാണ് മന്‍സൂര്‍.
ഇന്നലെ രാവിലെ പത്തരയ്ക്കാണ് സംഭവം. സ്റ്റാന്‍ഡില്‍ നല്ല തിരക്കുള്ള സമയത്ത് പെട്ടെന്ന് ടിവിയില്‍ നീലച്ചിത്രം വരികയായിരുന്നു.

കുട്ടികളുമായി യാത്രയ്‌ക്കെത്തിയവരും സ്ത്രീകളുമെല്ലാം ഇതുകണ്ട് ടിവിക്കു മുന്നില്‍ നിന്നു മാറിപ്പോയി. ഇതേസമയം, മറ്റു ചിലര്‍ കിട്ടിയ അവസരം പാഴാക്കാതെ നീല ആസ്വദിക്കുകയും ചെയ്തു. വലിയ ശബ്ദത്തോടെയായിരുന്നു പ്രദര്‍ശനം.

ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പരസ്യങ്ങള്‍ കോപ്പി ചെയ്തിരുന്ന പെന്‍ഡ്രൈവാണ് ചതിച്ചതെന്നാണ് മന്‍സൂര്‍ പറയുന്നത്. ടിവിയില്‍ പാട്ടുകളും പരസ്യങ്ങളുമാണ് പ്രദര്‍ശിപ്പിക്കാറുള്ളത്. ഇത് കോപ്പി ചെയ്യാറുള്ള പെന്‍ ഡ്രൈവില്‍ നീലച്ചിത്രവും കോപ്പി ചെയ്തിട്ടിരുന്നു.

പാട്ട് ഓടിത്തീര്‍ന്നപ്പോള്‍ നീലച്ചിത്രം ടിവിയില്‍ എത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്റ്റാന്‍ഡിലെ വ്യാപാരികളും മറ്റും ടിവി ഓപ്പറേറ്ററുടെ മുറിയിലെത്തിയെങ്കിലും മുറി പൂട്ടിയിട്ട നിലയിലായിരുന്നു. എല്ലാം സെറ്റുചെയ്തു വച്ച ശേഷം മന്‍സൂര്‍ പുറത്തുപോയിരിക്കുകയായിരുന്നു.

ടിവിയിലേക്കുള്ള കേബിളുകള്‍ മുറിച്ചാണ് പ്രദര്‍ശനം നിര്‍ത്തിയത്. പൊലീസ് ടിവി ഓപ്പറേറ്ററുടെ റൂമില്‍ പരിശോധന നടത്തി കംപ്യൂട്ടര്‍ പിടിച്ചെടുത്തു.

കരാറുകാരനെതിരേയും കേസെടുത്തിട്ടുണ്ട്.ഏകദേശം അരമണിക്കൂറോളം നീലചിത്രം പ്രദര്‍ശിപ്പിച്ചതോടെ സ്റ്റാന്‍ഡില്‍ നില്‍ക്കാനാവാതെ യാത്രക്കാരില്‍ പലരും പരാതിയുമായി എത്തി.. ഇതില്‍ ഒരു ടിവിയിലാണ് നീലചിത്രം അരങ്ങേറിയത്. ഓപ്പറേറ്ററെ നാട്ടുകാര്‍ പോലീസ് എത്തുന്നത് വരെ ഓപ്പറേറ്റര്‍ റൂമില്‍ പൂട്ടിയിടുകയായിരുന്നു.

സ്റ്റാന്‍ഡിലുള്ള ടിവിയിലൂടെ പാട്ടുകളും പരസ്യ ചിത്രങ്ങളും സംപ്രേഷണം ചെയ്യാന്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി കരാര്‍ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിട്ടുള്ളത്. കരാറെടുത്തിട്ടുള്ള തൃക്കൈപ്പറ്റ സ്വദേശി നിയോഗിച്ച ഓപ്പറേറ്റാണ് മണ്‍സൂര്‍. ടിവി ഓഫാക്കാന്‍ അവര്‍ നോക്കിയെങ്കിലും സ്വിച്ച് എവിടെയാണെന്ന് അറിയില്ലായിരുന്നു. ഒടുവില്‍ കേബിളുകള്‍ വലിച്ചുപറിച്ചു ടിവി ഓഫാക്കുകയായിരുന്നു.വിവരമറിഞ്ഞ് കല്‍പ്പറ്റ പോലീസെത്തി മണ്‍സൂറിനെ കസ്റ്റഡിയില്‍ എടുക്കുകയും ഇയാളുടെ മുറിയില്‍ നിന്ന് പെന്‍െ്രെഡവ് കണ്ടെടുക്കുകയും ചെയ്തു. പൊതു സ്ഥലത്ത് അശ്ലീലചിത്ര പ്രദര്‍ശനം നടത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

Share.

About Author

Comments are closed.