32 കാരി 23 മാസമായി ഗര്ഭിണിയാണ്

0

ബല്ലിങ്ഹാം സ്വദേശിനിയായ ആംഗി ഡെല്ലോറ ഗര്‍ഭിണിയാണ്…അതും കഴിഞ്ഞ 23 മാസമായി. കാലം ഇത്രയായി ഗര്‍ഭിണിയാണെങ്കിലും ഇനിയും എത്രനാള്‍ ഗര്‍ഭം തുടരുമെന്ന് അറിയില്ല. കഥയോ കഥയിലെ കഥാപാത്രങ്ങളോ സാങ്കല്‍പികമല്ല…മറിച്ച് യഥാര്‍ത്ഥത്തില്‍ 32 കാരിക്ക് സംഭവിച്ചതാണ്. രക്തസംബന്ധമായ അപൂര്‍വ്വ അസുഖമാണ് ഡെല്ലോറയെ നിത്യഗര്‍ഭിണിയാക്കിയത്. ഈ അസുഖം കാരണം ഗര്‍ഭസ്ഥശിശുവിന്റെ അവയവങ്ങള്‍ സാവകാശമാണ് വളരുന്നത്. പക്ഷേ ഗര്‍ഭസ്ഥശിശുവിന് ഇപ്പോള്‍ തന്നെ എട്ടുകിലോ ഭാരമുണ്ട്. മാതൃത്വവും ഗര്‍ഭാവസ്ഥയും സന്തോഷമുള്ള കാര്യമാണെങ്കിലും 23 മാസമായുളള ഗര്‍ഭാവസ്ഥ തനിക്ക് ഏറെ ദുഷ്‌കരമാണെന്ന് ഡെല്ലോറ അറിയിച്ചു.

ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നത് ഡെല്ലോറയുടെ ജീവനു ഭീഷണിയാണെന്നാണ് ഡോക്ടറുമാരുടെ വാദം. കാര്യങ്ങളുടെ സ്ഥിതി വിവരങ്ങള്‍ ഇങ്ങനെയാണെങ്കിലും ഇതില്‍ എത്രത്തോളം ആധികാരികതയുണ്ടെന്ന് വ്യക്തമല്ല. ന്യൂസ് വാച്ച് എന്ന വെബ്‌സൈറ്റാണ് ഡെല്ലോറയുടെ വാര്‍ത്ത പുറം ലോകത്തെത്തിച്ചത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭമാണ് ഡെല്ലോറയുടേതെന്നും ന്യൂസ്‌വാച്ച് പറയുന്നു. ഇപ്പോള്‍ നിത്യഗര്‍ഭിണിയായ ഡെല്ലോറയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Share.

About Author

Comments are closed.