ബാലസദനത്തിലെ എട്ടുവയസ്സുകാരന്റെ ദേഹത്ത് നൂറിലേറെ മുറിവുകള്

0

പൂലാനി കുന്നപ്പിള്ളിയില്‍ മരിയ പരിപാലന ബാലസദനത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ എട്ടുവയസ്സുകാരന്റെ ദേഹത്ത് നൂറിലേറെ മുറിവുകള്‍. ഏരുര്‍ സ്വദേശിനി മേരിയുടെ മകന്‍ ആന്റോയുടെ ദേഹത്താണ് ക്രൂരതയുടെ നൂറിലേറെ പരിക്കുകള്‍ കണ്ടെത്തിയത്. ആന്റോയുടെ തലയ്ക്കാണ് പരിക്കേറ്റത്. അതേസമയം ഒരു മാസത്തിലേറെ പഴക്കമുള്ള പരിക്കുകളും ആന്റോയുടെ ദേഹത്തുണ്ട്. ആന്റോയും സഹോദരങ്ങളും അമ്മയും ബാലസദനത്തിലെ അന്തേവാസികളായിരുന്നു. ബാലസദനത്തില്‍നിന്നും രണ്ടുമാസംമുമ്പ് ഇവര്‍ നാട്ടിലേക്ക് പോയി. വീട്ടില്‍ എത്തിയതു മുതല്‍ കുട്ടിക്ക് തലവേദനയുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നിരന്തരമായ തലവേദന മൂലം കുട്ടിയെ എറണാകുളത്ത് ആശുപത്രയില്‍ പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിക്ക് പരിക്കു കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കുട്ടികളുടെ ക്ഷേമത്തിനായുള്ള കമ്മീഷന്റെ പ്രതിനിധികളെത്തി തെളിവെടുപ്പു നടത്തിയിരുന്നു. കമ്മീഷന്‍ പ്രതിനിധി പിഒ ജോര്‍ജ്ജ്, ജില്ലാ ഓഫീസര്‍ യു മുകുന്ദന്‍ എന്നിവരാണ് തെളിവെടുപ്പിനെത്തിയത്. അതേസമയം കൊരട്ടി പോലീസ് മരിയ പരിപാലനസദനത്തിലെ ജീവനക്കാരനായ ജസ്റ്റിനെതിരെ കേസ്സെടുത്തിട്ടുണ്ട്

Share.

About Author

Comments are closed.