കനത്ത പേമാരിയും വെള്ളപ്പൊക്കവും ജോര്‍ജിയയുടെ തലസ്ഥാനമായ തിലിസിയില് വലിയ പൊല്ലാപ്പാണുണ്ടാക്കിയത്. മൃഗശാല പൂര്‍ണമായി തകരുകയും വന്യമൃഗങ്ങള്‍ തെരുവിലേക്കിറങ്ങുകയും ചെയ്തത് അപ്രതീക്ഷിത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട കടുവ ഒരാളെ കടിച്ചു കൊന്നു.കടുവയെ മയക്കുവെടി വെച്ച് പിടികൂടാനായി പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. അതേസമയം നിരവധി കരടികളെയും ചെന്നായകളെയും ഹിപ്പോയും നഗരത്തില്‍ നിന്നും പിടികൂടി എട്ടു സിംഹങ്ങളെയും, നിരവധി കടുവകളെയും, ഇരുപതോളം ചെന്നായ്ക്കളെയും സ്പെഷല്‍ ഫോഴ്സ് വെടിവച്ചു കൊന്നു. നിരവധി മൃഗങ്ങളെ ഇനിയും കണ്ടെത്താനുണ്ട്. 17 പെന്ഗ്വിന് ഉണ്ടായിരുന്നതില്‍ മൂന്നെണ്ണത്തിന മാത്രമാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞതെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.. എന്നാല്‍ കാണാതായ നിരവധി മൃഗങ്ങള്‍ ഇപ്പോഴും നഗരത്തില്‍ തന്നെ അലഞ്ഞു തിരിയുകയാണ്. ശനിയാഴ്ചയാണ് കനത്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മൃഗശാല തകര്‍ന്നത്. . മൃഗങ്ങളെ കണ്ടെത്താന്‍ ഹെലികോപ്ടറില്‍ നിരക്ഷണം നടത്തി വരുന്നു