മറ്റൊരു രാജ്യത്തെ പരീക്ഷ മലയാളത്തില്‍ എഴുതാന്‍ കഴിയുക എന്നത് നിസാര കാര്യമല്ല. യു.എ.ഇ മുഴുവന്‍ സെപ്റ്റംബര്‍ മുതല്‍ മലയാളം ഉള്‍പ്പെടെ ഏതാനും ഇന്ത്യന്‍ ഭാഷകളില്‍ ഡ്രൈവിംഗ് ടെസ്റ്റ് എഴുതുന്നതിന് അധികൃതര്‍ അനുമതി നല്കി. മലയാളത്തിനു പുറമേ തമിഴ്, ബംഗാളി, ഹിന്ദി എന്നീ ഇന്ത്യന്‍ ഭാഷകളിലും, ചൈനീസ്, പേര്‍ഷ്യന്‍, റഷ്യന്‍ ഭാഷകളിലും ഡ്രൈവിംഗ് ടെസ്റ്റിന്റെ തിയറി പരീക്ഷ എഴുതാന്‍ കഴിയും. എട്ട് ലകച്റര്‍ ക്ലാസിനും ഈ സൗകര്യം ലഭിക്കും. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്.ടി.എ) ഇപ്പാള്‍ ഇംഗ്ലീഷ്, ഉറുദു, അറബ്ക് ഭാഷകളില്‍ മാത്രമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന വിദേശ രാജ്യമാണ് യു.എ.ഇ. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ ചോദ്യം വരുമ്പോള്‍ വായിക്കാന്‍ കഴിയാത്തവര്‍ക്ക് ഹെഡ്ഫോണിലൂടെ ചോദ്യം കേള്‍ക്കാനുള്ള അവസരം ലഭ്യമാക്കുമെന്നും, തുടര്‍ന്ന് അവര്‍ക്ക് ഉത്തരം തെരഞ്ഞെടുത്ത് രേഖപ്പെടുത്താന്‍ കഴിയുമെന്നും ആര്.ടി.എ യിലെ ഡ്രൈവേഴ്സ് ട്രെയിനിഗംഗ് ആന്‍ഡ് ക്വാളിഫിക്കേഷന്‍സ് ഡയറക്ടര്‍ ആരിഫ് അല്‍ മാലിക് പറഞ്ഞു.
ദുബായില്‍ ഡ്രൈവിംഗ് ടെസ്റ്റ് മലയാളത്തിലും എഴുതാം
0
Share.