ഇനി മുതല്‍ പൊതുനിരത്തുകളില്‍ തുപ്പിയാല്‍ 1000 രൂപ പിഴയും സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു ദിവസത്തെ സാമൂഹ്യ സേവനവും ശിക്ഷ. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരാണ് ഈ ശിക്ഷ രീതി നടപ്പിലാക്കുന്നത്. ആദ്യമായി കുറ്റം ചെയ്യുന്നവര്‍ക്കാണ് ഈ ശിക്ഷ.
രണ്ടാം തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ പിഴ 3000 രൂപയാകും. സാമൂഹ്യ സേവനം മൂന്ന് ദിവസത്തേക്ക് നീളും. രണ്ടിലേറെ തവണ ഇതാവര്‍ത്തിച്ചാല്‍ 5000 രൂപയാണ് പിഴ. ഒരാഴ്ചത്തെ സാമൂഹ്യസേവനവും ചെയ്യേണ്ടി വരും. പിടിക്കപ്പെടുന്നവരെ സര്‍ക്കാര്‍ ഓഫീസോ ആശുപത്രിയോ സ്കൂളോ അടിച്ചു വൃത്തിയാക്കുന്ന ജോലി ഏല്‍പ്പിക്കാനാണ് പരിപാടി. നിയമസഭ അംഗീകരിച്ചാല്‍ ഈ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.
അതേ പോലെ പൊതുനിരത്തില്‍ തുപ്പുന്ന ടാക്സി, ഓട്ടോ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രി ദീപക് സാവന്ത് വ്യക്തമാക്കി.