പി.എന്‍.പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വായനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19) രാവിലെ 10.30ന് സെനറ്റ്ഹാളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷനാകുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പി.ജെ.കുര്യന് എം.പി. മുഖ്യാതിഥിയായിരിക്കും. നടന് മമ്മൂട്ടി വായനാദിനസന്ദേശം നല്‍കും. ഐ.&പി.ആര്.ഡി. ഡയറക്ടര്‍ മിനി ആന്റണി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ അധ്യാപകരെ ആദരിക്കും. ഐ.ടി.വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന് ഇ-സാക്ഷരതാ സന്ദേശം നല്‍കും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഗുരുവന്ദനം നടത്തും. പ്രഭാവര്‍മ്മ പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തും. പന്ന്യന്‍ രവീന്ദ്രന്, വി.മുരളീധരന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജൂണ്‍ 25 വരെ നീണ്ടുനില്‍ക്കുന്ന വായനാവാരത്തിന്റെ സന്ദേശം യുവജനനൈപുണി വികസനവും വിജ്ഞാന സമൂഹവും എന്നതാണ്. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ്, ഐ.ടി., വിദ്യാഭ്യാസം, പഞ്ചായത്ത് വകുപ്പുകളും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനോത്സവം : സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
0
Share.