ആശ്രയയുടെ പ്രവര്‍ത്തനത്തിന് ഗവര്‍ണര്‍ സംഭാവന നല്‍കി

0

തിരുവനന്തപുരം റീജയണല്‍ ക്യാന്‍സര്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സന്നദ്ധ സംഘടനയായ ആശ്രയയുടെ പ്രവര്‍ത്തനത്തിന് ഗവര്‍ണര്‍ പി.സദാശിവം സഹായധനം നല്‍കി. ഗവര്‍ണറുടെ വ്യക്തിഗത സംഭാവനയും ഔദ്യോഗിക സംഭാവനയുമായി 25000 രൂപ വീതം ആശ്രയ ഭാരവാഹികള്‍ക്ക് രാജ്ഭവനില്‍ ചേര്‍ന്ന ചടങ്ങിലാണ് കൈമാറിയത്. കൂടുതല്‍ പേര്‍ക്ക് സഹായമെത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. 19 വര്‍ഷം മുന്‍പാണ് ആര്‍.സി.സി.കേന്ദ്രീകരിച്ച് ആശ്രയയുടെ പ്രവര്‍ത്തനം തുടങ്ങിയത്. രോഗികള്‍ക്ക് സാമ്പത്തിക സഹായം, പുനരധിവാസം, ക്യാന്‍സര്‍ രോഗത്തില്‍ മരണമടഞ്ഞവരുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ഉള്‍പ്പെടെ വിവിധ മേഖലകളിലായി ആശ്രയ പ്രവര്‍ത്തിക്കുന്നു. 360 ഓളം കുട്ടികള്‍ക്ക് നിലവില്‍ വിദ്യാഭ്യാസ സഹായം നല്‍കുന്നുണ്ട്. ആശ്രയ രക്ഷാധികാരി ജെ.ലളിതാംബിക, ശാന്ത ജോസ്, ജെസ്സി ജേക്കബ്ബ്, ലിസി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 350 ഓളം അംഗങ്ങള്‍ ആശ്രയയില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞവര്‍ഷം ഒരു കോടി രൂപയുടെ സഹായധനം ആശ്രയ നല്‍കിയിട്ടുണ്ട്.

Share.

About Author

Comments are closed.