സോളാര് തട്ടിപ്പ് കേസില് സരിതയ്ക്കും ബിജുവിനും 3 വര്ഷം കഠിനതടവ്

0

കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ്‌കേസിലെ ആദ്യ വിധി പുറത്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ  ബിജു രാധാകൃഷ്ണനും സരിത എസ്. നായരും കുറ്റക്കാരെന്ന് കോടതി സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷംവീതം തടവ്. പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറന്മുള സ്വദേശിയായ പ്രവാസി മലയാളി ബാബുരാജില്‍നിന്ന് 1.19 കോടിരൂപ തട്ടിയെടുത്ത കേസിലാണ് വിധി. ബാബുരാജിനെ ടീം സോളാര്‍ കമ്പനി ഡയറക്ടറാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടിയെടുത്തത്. സോളാര്‍കേസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയ്ക്കുള്ള തട്ടിപ്പ് കേസാണിത്. 2013 ജൂണ്‍ 13 ന് ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബി പ്രസന്നകുമാര്‍ സമര്‍പ്പിച്ച 200 പേജുള്ള കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയില്‍ വിചാരണ നടന്നത്. 34 സാക്ഷികളെ വിസ്തരിച്ച വാദത്തിനിടെ പ്രോസിക്യൂഷന്‍ 77 രേഖകള്‍ ഹാജരാക്കി.സോളാര്‍ പാനല്‍ വിതരണം ചെയ്യു ഏജന്‍സിയുടെ ഡയറക്ടര്‍ പദവി വാഗ്ദാനം ചെയ്ത് പ്രവാസിയായ ആറന്മുള സ്വദേശി ബാബുരാജില്‍നിന്ന് സരിത എസ് നായരും ബിജു രാധാകൃഷ്ണനും 1.19 കോടി തട്ടിയ കേസിലാണ് വിധി വന്നിരിക്കുന്നത്.

 

Share.

About Author

Comments are closed.