മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ പി. കേശവദേവ് സാഹിത്യപുരസ്കാരവും ഡയാബ്സ്ക്രീന്‍ കേരള കേശവദേവ് പുരസ്കാരവും ഉണ്ടായിരിക്കുന്നതാണ്.
25000 രൂപയും പ്രശസ്തി പത്രവും ബിഡി ദത്തന് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് ഓരോ പുരസ്കാരങ്ങള്‍.
ഈ വര്‍ഷത്തെ പുരസ്കാര ജേതാക്കള്‍
കേശവദേവ് സാഹിത്യ പുരസ്കാരം – പ്രൊഫ എം.കെ. സാനു
ഡയാബ്സ്ക്രീന്‍ കേരള കേശവദേവ് പുരസ്കാരം – ഡോ. പി.ജി. ബാലഗോപാല്‍
പുരസ്കാര കമ്മിറ്റി – ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ. എന്‍ അഹമ്മദ് പിള്ള, സീതാലക്ഷ്മിദേവ്, ദേശമംഗലം രാമകൃഷ്ണന്, വിജയകൃഷ്ണന്, അരുണ്‍ ശങ്കര്‍, ജ്യോതിദേവ് കേശവദേവ്
പി. കേശവദേവിന്റെ ഓടയില്‍ നിന്ന് ചലചിത്രമാക്കിയിട്ട് ഈ വര്‍ഷം 50 ആണ്ടുകള്‍ പിന്നിടുകയാണ്. പുരസ്കാര വിതരണ യോഗത്തില്‍ ഓടയില്‍ നിന്ന് എന്ന സൃഷ്ടിയേയും ചലച്ചിത്രത്തേയും സ്മരിക്കുന്ന ചടങ്ങുകൂടി ഉണ്ടായിരിക്കും.
ജൂലൈ നാലാം തീയതി വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ വച്ചായിരിക്കും കേശവദേവ് പുരസ്കാരങ്ങള്‍ സംഘടിപ്പിക്കുക.