കരമന ആര്‍ക്കേഡ് ബില്‍ഡിംഗിലാണ് തീ പിടിത്തമുണ്ടായത്.ജനസാന്ദ്രമായ കരമനയില്‍ എല്‍.ഐ.സി. ബില്‍ഡിംഗിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിന് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. തീപിടുത്തത്തിന്റെ കാരണൺ ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മുകളിലെ നിലയിലെ മെത്തകളുടെ ഗോഡൌണിലാണ് തീപിടിത്തമുണ്ടായത്. മെത്തകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ വന്‍തോതില്‍ പടര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. ഏകദേശം 9.30 നോട് കൂടിയാണ് എല്‍.ഐ.സി. ബില്‍ഡിംഗിന് മുകളില്‍ പുക ഉയരുന്നത് കണ്ടത്. തൊട്ടടുത്തുള്ള തൊഴിലാളികളാണ് തീ ആദ്യം കണ്ടത്. ഇവര്‍ മുകളില്‍ എത്തിയപ്പോള്‍ തീ പൂര്‍ണ്ണമായും കത്തിക്കഴിഞ്ഞു.
ഗോഡൗണിനകത്ത് അകപ്പെട്ട തൊഴിലാളികളെ നാല് നിലയുടെ ബില്‍ഡിംഗില്‍ നിന്നും ഇവര്‍ രക്ഷപ്പെടുത്തി.ഫയര്‍ഫോഴ്സിന്റെ എട്ട് യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിലേക്ക് തീ പിടിത്തമുണ്ടായതിനെ തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങിയോടി. അപ്പോഴേക്കും തീ പടര്‍ന്നു കഴിഞ്ഞിരുന്നു. ഏകദേശം എട്ട് ഫയര്‍ എന്‍ജിനുകളും എത്തിയാണ് തീ അണച്ചത്. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ വെങ്കിടേഷ് ഉള്‍പ്പെടെയുള്ള ഒരു വന്‍ സന്നാഹം പോലീസുകാര്‍ ജനങ്ങളെ നിയന്ത്രിക്കുവാനും സ്ഥലത്ത് എത്തിയിരുന്നു. നിരവധി ഷോപ്പുകളും ഗവണ്മെന്റ് ഓഫീസുകളും സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീ പിടുത്തം ഉണ്ടായത്.
തീ പടര്‍ന്നു പിടിക്കാതിരിക്കുവാന്‍ വേണ്ട മുന്‍കരുതലുകള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഫയര്‍ ഫോഴ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായതുകൊണ്ട് ഒരു വന്‍ അപകടം ഒഴിവായി കിട്ടി. നാല് മണിക്കൂറോളം ഗതാഗതസ്തംഭനം കിള്ളിപ്പാലം കരമന റോഡില്‍ അനുഭവപ്പെട്ടു. ഷോട്ട്സര്ക്യുട്ട് ആകാം തീ പിടുത്തത്തിനു കാരണം എന്നാണ് പോലീസിന്റെ നിഗമനം.
റിപ്പോര്‍ട്ട് – വീണശശി