മീഡിയ പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടി ോരോ പ്രാവശ്യവും തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞ് രാഷ്ട്രീയക്കാരേയും പത്രമാധ്യമങ്ങളേയും ഉപയോഗിച്ചുകൊണ്ട് സരിതയുടെ നാടകീയ രംഗങ്ങള്‍ക്ക് അസ്തമനമില്ലാതെ വെല്ലുവിളികള്‍ നടത്തുകയാണ് സരിതനായര്‍. ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ട് കോടികള്‍ പറ്റിച്ച് സുഖവാസകേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങിയും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഡിന്നര്‍ ഒരുക്കിയും സോളാര്‍ പബ്ലിസിറ്റിക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയും അവസാനം അകത്തായപ്പോള്‍ രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് ഫോട്ടോ പ്രദര്‍ശിപ്പിച്ച് ഗവണ്മെന്റിനെ മുള്‍മുനയില്‍ നിര്‍ത്തി മുഖ്യമന്ത്രിയടക്കം ഗവണ്മെന്റിന് തലവേദന സൃഷ്ടിച്ചുകൊണ്ട് സരിതനായര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് പത്രമാധ്യമങ്ങളും ചാനലുകളും ആഘോഷമാക്കി. രാഷ്ട്രീയക്കാരുടെ തണലില്‍ സോളാറിനെ കൂട്ടുപിടിച്ചുകൊണ്ട് എല്‍ഡിഎഫിലേയും യുഡിഎഫിലേയും പ്രമുഖരെയെല്ലാം വട്ടം കറക്കി. എന്നിട്ടും പുതിയ സ്റ്റണ്ടുമായി 72 മണിക്കൂറിനകം പുതിയ തെളിവുകള്‍ നിരത്തുമെന്ന് പറഞ്ഞ് വീണ്ടും പത്രമാധ്യമങ്ങളെയും ജനങ്ങളേയും വിഡ്ഡികളാക്കുകയാണ്. പരസ്പര വിരുദ്ധമായി പല തെളിവുകളും ഉണ്ട് എന്ന് പറഞ്ഞെങ്കിലും ഇതൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല. സോളാര്‍ തട്ടിപ്പ് കേസുമായി ജയിലില്‍ കിടന്നപ്പോള്‍ ലെറ്റര്‍ ബോംബ് കാണിച്ച് ഒരു നാടകം അരങ്ങേറിയെങ്കിലും ഈ അടുത്ത കാലത്താണ് ആ ലറ്റര്‍ പത്രമാധ്യമങ്ങള്‍ കണ്ടത്. വിശ്വാസ വഞ്ചനയ്ക്കും കബളിപ്പിക്കലിനും പത്തനംതിട്ട കോടതി 6 കൊല്ലം ശിക്ഷ വിധിച്ചെങ്കിലും ഒരു മാസത്തെ ജാമ്യമെടുത്തുകൊണ്ട് സരിത നായര്‍ വീണ്ടും വിവാദങ്ങളിലേക്ക് കടന്നുകയറുകയായിരുന്നു. പുതിയ വിവാദവുമായി സരിതയുടെ വക്കീല്‍ ഫെന്നി ബാലകൃഷ്ണന് തട്ടിപ്പ് കേസുകള്‍ ഒതുക്കുവാനായി തന്പാനൂര് രവി വഴി പണം നല്കി എന്നും സരിതയെ വഞ്ചിച്ചവരുടെ പേരുകള്‍ കോടതിയ്ക്ക് നല്‍കുമെന്ന പുതിയ ഭീഷണിയുമായാണ് മാധ്യമങ്ങളുടെ മുന്നില്‍ വന്നിരിക്കുകയാണ്. കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷിച്ച പ്രതി ഇപ്പോള്‍ സത്യവതി ചമയുകയാണ്. മാധ്യമങ്ങളെ വട്ടംകറക്കി ചാനല്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ച് വീണ്ടും സരിത കത്തുകയാണ്.
റിപ്പോര്‍ട്ട് – വീണ ശശി