ശ്രുതി ഹാസനെ ആക്രമിച്ച കേസിലെ പ്രതി അശോക് ശങ്കര്ത്രിമുഖ് മുംബൈയില് പിടിയില്

0

ബോളിവുഡ് നടി ശ്രുതി ഹാസനെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി മുംബൈയില്‍ പിടിയില്‍. അശോക് ശങ്കര്‍ത്രിമുഖ് ആണ് ധാരാവിയില്‍ നിന്ന് അറസ്റ്റിലായത്. ഇയാള്‍ ഫിലിംസിറ്റിയിലെ സ്‌പോട്ട് ബോയ് ആണെന്ന് പോലീസ് പറയുന്നു.അതേസമയം തന്റെ സഹോദരനുവേണ്ടി ജോലി അന്വേഷിച്ചാണ് താരത്തിന്റെ വീട്ടില്‍ ചെന്നതെന്നാണ് അശോക് ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയത്. തനിക്ക് ശ്രുതിയെ ആക്രമിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. തന്നെ കണ്ടയുടന്‍ ഭയന്ന അവര്‍ വാതില്‍ വലിച്ചടയ്ക്കുകയായിരുന്നുവെന്നും അയാള്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. രാവിലെ കോളിംഗ്‌ബെല്‍ കേട്ട് വാതില്‍ തുറന്ന ശ്രുതിയെ അശോക് കടന്നാക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തിനു പിടിക്കാന്‍ ഇയാള്‍ ശ്രമിച്ചതോടെ കുതറിമാറിയ ശ്രുതി വാതില്‍ ബലമായി അടച്ച് രക്ഷപെടുകയായിരുന്നു. ഉടന്‍തന്നെ ഇയാള്‍ ഓടിരക്ഷപെടുകയും ചെയ്തു.ശ്രുതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ബാന്ദ്ര പോലീസ് ശ്രുതിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സിനിമയുടെ ലൊക്കേഷനിലും ദിവസങ്ങള്‍ക്കു മുമ്പ് ഇയാള്‍ എത്തിയിരുന്നതായി ശ്രുതി പോലീസിനെ അറിയിച്ചിരുന്നു.

Share.

About Author

Comments are closed.