അടിസ്ഥാന സൗകര്യ വികസനത്തിന് ആയൂര്വേദ വിഭാഗം 2.12 കോടി ചെലവഴിച്ചു ; ഹോമിയോ വിഭാഗം 16 ഡിസ്പെന്സറികള് ആരംഭിച്ചു

0

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുന്നതിനാണ്‌ ജില്ലയിലെ ആയൂര്‍വേദ ചികിത്സാ വിഭാഗം പ്രാമുഖ്യം നല്‍കിയത്‌. മരുന്നുകള്‍ വാങ്ങുന്നതിനും സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും 2011-15 കാലയളവില്‍ 2,12,33,480 രൂപ ചെലവഴിച്ചു. അയിരൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ നാലു വര്‍ഷത്തേക്ക്‌ മരുന്ന്‌ വാങ്ങുന്നതിനും സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി 47,55,770 രൂപ ചെലവഴിച്ചു. കൂടാതെ തിരുവല്ല, കടമ്പനാട്‌, അങ്ങാടിക്കല്‍ നോര്‍ത്ത്‌, ഓമല്ലൂര്‍ എന്നീ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികള്‍ക്ക്‌ ആയുഷ്‌ഫണ്ട്‌ ഉപയോഗിച്ച്‌ 10 കിടക്കകളുള്ള കെട്ടിടം നിര്‍മിച്ചു. 2011-15 കാലയളവില്‍ ഹോമിയോ വിഭാഗം 16 ഡിസ്‌പെന്‍സറികള്‍ ആരംഭിച്ചു. 2011 മാര്‍ച്ചില്‍ കൊടുമണ്ണിലും 2011-12 ല്‍ പ്രമാടം, ചിറ്റാര്‍, നാരങ്ങാനം ഗ്രാമ പഞ്ചായത്തുകളിലും 2012-13 ല്‍ അരുവാപ്പുലം, കോഴഞ്ചേരി എന്നിവിടങ്ങളിലും 2013-14 ല്‍ വടശേരിക്കര, മൈലപ്ര, പെരിങ്ങര, മല്ലപ്പുഴശേരി എന്നിവിടങ്ങളിലും എന്‍.എച്ച്‌.എം മേഖലയില്‍ 2014-15 ല്‍ നാറാണംമൂഴി, ഓമല്ലൂര്‍, തുമ്പമണ്‍, കുന്നന്താനം, എഴുമറ്റൂര്‍, റാന്നി-അങ്ങാടി തുടങ്ങിയ പഞ്ചായത്തുകളിലുമാണ്‌ ഡിസ്‌പെന്‍സറികള്‍ ആരംഭിച്ചത്‌. 2011 മുതല്‍ 2015 മാര്‍ച്ച്‌ വരെ ഹോമിയോ വകുപ്പിന്റെ പദ്ധതികളായ സീതാലയം, സദ്‌ഗമയ, സ്‌കൂള്‍ ഹെല്‍ത്ത്‌ പ്രോഗ്രാം, തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി (സി.എം.ഇ), റീച്ച്‌ (രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍), കമ്പ്യൂട്ടര്‍വത്‌ക്കരണം/ആധുനികവത്‌ക്കരണം, മാതൃകാ ഡിസ്‌പെന്‍സറി (പന്തളം, ഏഴംകുളം, കുറ്റൂര്‍, കോയിപ്രം ഹോമിയോ ഡിസ്‌പെന്‍സറികള്‍), ശബരിമല ഉത്സവം തുടങ്ങിയ ഇനങ്ങളിലായി 74,77,927 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി.

Share.

About Author

Comments are closed.