ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാഭ്യാസ പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് അന്താരാഷ്ട്ര യോഗ ദിനത്തിന് തുടക്കം കുറിച്ചു. മോദിയുടെ നേതൃത്വത്തില്‍ രാജ്പഥില്‍ പതിനായിരങ്ങള്‍ യോഗ ചെയ്തു. ദില്ലിക്ക് പുറമെ രാജ്യത്തെ മറ്റ് നഗരങ്ങളിലും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗാദിനാഘോഷങ്ങള്‍ നടക്കുകയാണ്. 191 രാജ്യങ്ങളിലെ 251 നഗരങ്ങലിലാണ് യോഗാഭ്യാസം നടക്കുന്നത്
വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും അടക്കം 44,000 പേരാണ് രാജ്പഥില്‍ വിരിച്ച പച്ചപരവതാനിയില്‍ യോഗ ചെയ്യാനെത്തിയത്. ത്രിവര്‍ണ സ്കാര്‍ഫും വെള്ള വസ്ത്രവുമായി എത്തിയ നരേന്ദ്ര മോദി വജ്രാസനം, പത്മാസനം എന്നിവ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിശീലിച്ചു. ∙ യോഗാദിനം സമാധാനത്തിന്റെ പുതുയുഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന്റെ പുതുയുഗത്തിനായി നാം മനുഷ്യമനസിനെ പരിശീലിപ്പിക്കുന്നു. രാജ്പഥ് യോഗ്പഥ് ആകുമെന്ന് ആരും ഒരിക്കലും കരുതിയിരുന്നില്ലെന്നും മോദി പറഞ്ഞു.
യോദാദിനാചരണത്തോട് അനുബന്ധിച്ചു നടന്ന യോഗാ പരിശീലനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയിലൂടെ എല്ലാവര്ക്കും സമാധാനവും സന്തോഷവും കണ്ടെത്താന്‍ കഴിയട്ടേയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആശംസിച്ചു. വൈരം മറന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും യോഗാദിനാചരണത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
യോഗയ്ക്ക് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് അരവിന്ദ് കേജ്രിവാൾ പറഞ്ഞു. വിദ്യാർഥികളും സൈനികരും മുതിർന്നവരുമടക്കം മുപ്പത്തയ്യായിരിത്തിലധികം പേരാണ് രാജ്പഥിൽ യോഗയിൽ അനുഷ്ഠിച്ചത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച യോഗ 30 മിനിട്ടോളം നീണ്ടുനിന്നു. ഒരേസമയം ഇത്രയധികം പേർ യോഗ അനുഷ്ഠിച്ചെന്നത് കണക്കിലെടുത്ത് ഗിന്നസ് ബുക്കിൽ കയറാൻ സാധിക്കുമെന്നാണ് സംഘാടകർ കരുതുന്നത്. നിലവിൽ 2005ൽ ഗ്വാളിയാറിൽ നടന്ന യോഗയാണ് റിക്കോർഡിട്ടിരിക്കുന്നത്.
29,973 പേരാണ് ഇതിൽ പങ്കെടുത്തിരുന്നത്. വിദേശ രാജ്യങ്ങളിലും കേരളത്തിലും യോഗാ ദിനാചരണത്തോടനുബന്ധിച്ചുള്ള യോഗാഭ്യാസം നടന്നു. കൊച്ചിയിൽ കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭു ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗാദിനാചരണം സമുചിതമായി ആഘോഷിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് ലക്നൗവിലും വെങ്കയ്യ നായിഡു ചെന്നൈയിലും മനോഹര്‍ പരീക്കര്‍ മീററ്റിലും യോഗാദിനാചരണപരിപാടികളില് പങ്കെടുത്തു.