പ്രശസ്ത ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. ശബരിമല ഉന്നത അധികാരി സമിതി ചെയര്മാന് കെ. ജയകുമാര്‍ ചെയര്‍മാനായുള്ള സമിതിയാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. അഞ്ചു പതിറ്റാണ്ട് നീണ്ട സംഗീത ഉപാസനയിലൂടെ സംഗീത പ്രേമികളുടെ മനസില്‍ ഇടം നേടിയ എസ്.പി.ബി സാഹോദര്യത്തിന്റെയും സമഭാവനയുടേയും, മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ക്ക് പ്രചാരം നല്‍കിയിട്ടുണ്ട്.
ശബരിമല സന്നിദാനത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
റിപ്പോ- വീണശശിധരന്‍