തിരുവനന്തപുരം – ആരോഗ്യരംഗത്ത് കേരളം കൈവരിച്ചു പുരോഗതി അസൂയാവഹമാണ്. ഈ പുരോഗതിയിലൂടെ ഉത്തമ ദൃഷ്ടാന്തമാണ് ആരോഗ്യപരിപാലനത്തിനാലും ഭക്ഷണശീലങ്ങളിലും മലയാളികള്‍ക്കുള്ള പ്രത്യേകതയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആരോഗ്യകുടുംബക്ഷേമ വകുപ്പ് സുരക്ഷിത ഭക്ഷണൺ നമ്മുടെ അവകാശം സംസ്ഥാനതല ശില്പശാലയും മാധ്യമസെമിനാറും തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യദായകവും സുരക്ഷിതവുമായ ഭക്ഷണവും രോഗമുക്തമായിരിക്കുവാനും ഊര്ജ്ജസ്വലമായിരിക്കുവാനും അതുകഴിഞ്ഞേ മറ്റൊരു ഘടകത്തിനും പ്രാമുഖ്യമുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ മറ്റു പല സംസ്ഥാനങ്ങളും നേരിടുന്നതിലധികം പ്രശ്നങ്ങള്‍ ഒരു ഉപഭോഗ സംസ്ഥാനമെന്ന നിലയില്‍ കേരളം നേരിടുന്നുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാര്‍ തലത്തിലെ പ്രവര്‍ത്തനങ്ങളും പ്രശ്നങ്ങള്‍ പരിഹരിക്കുന്ന എന്നതിലുപരി പ്രശ്നങ്ങള്‍ വരാതിരിക്കുകയെന്ന ആശയം മുന്നില്ക്കണ്ടുകൊണ്ടായിരിക്കണം മുന്നോട്ട് പോകേണ്ടത്. ഈ ലക്ഷ്യം കൈവരിക്കുവാന്‍ ഭക്ഷ്യമേഖലയിലും ആരോഗ്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഏകോപിപ്പിക്കുക എന്നാണ് ഈ ശില്പശാലയുടെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷനായിരുന്നു. അതുപോലെ തന്നെ ഭക്ഷ്യസുരക്ഷയുടെ ബാഗമായി തമിഴ്നാട്ടില്‍ നിന്നുള്ള വിഷാംശം കലര്‍ന്ന പച്ചക്കറികള്‍ കേരളത്തില്‍ എത്തുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കര്‍ശന നിലപാട് സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി മുന്നറിയിപ്പ് നല്കി. കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, തിരുവനന്തപുരം മേയര്‍ അഡ്വ. കെ. ചന്ദ്രിക, എം.പി.യായ ശശിതരൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്.കെ.അന്‍സജിത കൗണ്‍സിലര്‍ മാധവദാസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ രംഗത്തെ വെല്ലുവിളികളും പരിഹാര മാര്‍ഗ്ഗങ്ങളും ഭക്ഷ്യ സുരക്ഷ സമകാലിക സംഭവങ്ങളും ശാസ്ത്രീയ പരിശോധനകളും എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു.
വൈകുന്നേരം ഭക്ഷ്യ സുരക്ഷ സമകാലിക സംഭവങ്ങളും ശാസ്ത്രീയ പരിശോധനകളും എന്ന വിഷയത്തില്‍ വിദഗ്ദ്ധര്‍ പങ്കെടുത്തു സംസാരിച്ചു. ഡോ. എന്‍. ശ്രീധര്‍, ഡോ. വാസി റെഡ്ഡി, ഡോ. അശോക് കുമാര്‍, ഡോ. നസീമ ബീവി, രേഷ്മ, ഡോ. ജോര്‍ജ്ജ് റ്റി. ഉമ്മന്‍, ഡോ. ശ്രീലത, ഡോ. ആനന്ദവല്ലി, ഭദ്രന് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന മാധ്യമ സെമിനാറില്‍ ആര്. അജിത്കുമാര്‍, ഡോ. എസ്. ജയശങ്കര്‍, ഡോ. എം. സുരേഷ്കുമാര്‍, ഡോ. ശ്രീജിത്ത്, എന്‍ കുമാര്‍, ഡി. ശിവകുമാര്‍ എന്നിവരും പങ്കെടുത്തു സംസാരിച്ചു.
റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല