മണ്ണാമൂല പുലരി ഗാര്‍ഡന്‍സില്‍ താമസിക്കുന്ന മാനസിക രോഗിയും ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവളുമായ ലൈലയുടെ 12 വയസ്സുള്ള മകന് എസ്.എല്‍. ബാലചന്ദ്രന്, മണ്ണാമൂല കണ്‍കോര്‍ഡിയ ലുഥറന്‍ മിഷന് യുപി സ്കൂളില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നു. 10-6-2015 ല്‍ സ്കൂള്‍ സമയത്ത് ഉച്ചയ്ക്ക് ശേഷം 2.50 ന് ഇന്റര്ഡവല് സമയത്ത് ബാലചന്ദ്രനും കൂട്ടുകാരും റബ്ബര്‍ റിംഗ് കളിക്കുകയും റബ്ബര്‍ റിംഗ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലുള്ള ഓടില്‍ വീണ് ഓടുകള്‍ പൊട്ടിയെന്ന് ആരോ പറഞ്ഞ പ്രകാരം സ്കൂളിന്റെ പ്രധാനാദ്ധ്യാപികയായ ശ്രീലതാകുമാരി ബാലചന്ദ്രനെ വാടാ ഇവിടെ നിനക്ക് രണ്ടടി തരച്ച് പല്ലും ചുണ്ടും കടിച്ചുപിടിച്ചുകൊണ്ട് നീയെല്ലാം പഠിക്കാനല്ല വരുന്നത് എന്നു പറഞ്ഞ് വെളിയില്‍ പൊരിഞ്ഞ വെയിലത്തു പിടിച്ചുനിര്‍ത്തി ഏകദേശം ഒന്നരമണിക്കൂറോളം കുട്ടിയെ പീഡിപ്പിച്ച് അവശനാക്കുകയും ചെയ്തു. ഈ കാര്യം നിന്റെ വീട്ടില്‍ പറഞ്ഞാല്‍ നിന്നെയിനി ഈ സ്കൂളില്‍ കയറ്റത്തില്ലായെന്നും പറഞ്ഞു. ബെല്ലടിച്ച് സ്കൂള്‍ വിട്ടസമയം അധ്യാപകനായ ബിനുസാര്‍ ഇടപെട്ട് അവസാനം ജനഗണമന പാടി മറ്റു കുട്ടികളെല്ലാം പോയതിനുശേഷമാണ് കുട്ടിയെ പോകാന്‍ പറഞ്ഞത്. കുട്ടി അവശനായി സന്ധ്യയോടടുപ്പിച്ചാണ് തളര്‍ച്ചയും തലവേദനയും അനുഭവപ്പെട്ട് വീട്ടിലെത്തിയത്. അന്നേദിവസം രക്ഷകര്‍ത്താക്കളെ വിവരം അറിയിക്കാതെ ആഹാരം ഒന്നും കഴിക്കാതെ കട്ടിലില്‍ കിടക്കുകയും പിറ്റേദിവസം തളര്‍ന്നു വീണു കിടക്കുന്ന കുട്ടിയെ അമ്മയുടെ അച്ഛന് വിളിച്ചപ്പോള്‍ എന്തോ ഭയക്കുകയും അതുകണ്ട് രക്ഷകര്‍ത്താക്കള്‍ കുട്ടിയോട് ചോദിച്ചപ്പോള്‍ സ്കൂളിലെ എച്ച്.എൺ. ടീച്ചര്‍ എന്നെ റബ്ബര്‍ റിംഗ് ഓടില്‍ വീണതിന് ചൂരല്‍കൊണ്ട് രണ്ടടി തരട്ടെ നീയെല്ലാം ഓട് പൊളിക്കാന്‍ വന്നതാണോയെന്ന് നീയൊന്നും പഠിച്ചിട്ട് കാര്യമില്ല ഈ സ്കൂളിന്റെ വെളിയില്‍ നിര്‍ത്തി ഞാന്‍ പറഞ്ഞതിന് ശേഷമേ അനങ്ങാവൂ കുട്ടി കരഞ്ഞുകൊണ്ട് വെളിയില്‍ നിന്നു. മറ്റു കുട്ടികളും അധ്യാപകരും കുട്ടിയുടെ ദയനീയ നില്പ് കണ്ട് സഹതാപത്തോടെ ശ്രീലതകുമാരി ടീച്ചറോട് കുട്ടിയെ ക്ലാസിലേക്ക് കയറ്റണം ഇല്ലെങ്കില്‍ കുട്ടി കുഴഞ്ഞ് വീഴുമെന്നു പറഞ്ഞപ്പോള്‍ അതൊന്നും വകവയ്ക്കാതെ അവിടെ നില്ക്കട്ടെയെന്നു പറഞ്ഞു.
അധികാരദുര്‍വ്വിനിയോഗം ചെയ്യുന്ന ശ്രീലതകുമാരി ടീച്ചറെ ഉടന്‍ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്ത് കുറ്റത്തിന് അര്‍ഹമായ ശിക്ഷ നല്‍കേണ്ടതും നീതിന്യായ പൂര്ത്തിക്ക് അത്യാവശ്യവുമാണെന്ന് പട്ടിക വര്‍ഗ്ഗ ഐക്യവേദി കുറ്റപ്പെടുത്തി.