മനുഷ്യന്റെ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ യോഗ സാധന ആര്‍ഷ ഭാരതത്തിന്റെ അതുല്യമായ സംഭാവനയാണ്. 5000 വര്‍ഷത്തിലേറെ പഴക്കമുള്ള യോഗം മനുഷ്യന്റെ സര്വ്വതോന്മുഖമായ വികാസം ലക്ഷ്യമാക്കുന്നു. ഭാരതത്തിന്റെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജൂണ്‍ 21 യോഗദിനമായി ആചരിക്കണം എന്നു നിര്‍ദ്ദേശിച്ചതിന്റെ അംഗീകാരമായി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിച്ചിരിക്കുന്നു. ബ്രഹ്മകുമാരീസ് പ്രദാനം ചെയ്യുന്ന രാജയോഗം സ്വജീവിതത്തിന്റെ മേല്‍ നിയന്ത്രണം കൈവരിക്കുവാന്‍ ഉപകരിക്കുന്ന സ്പഷ്ടമായ വിധിയാണ്. ഈ യോഗം വ്യക്തിവികാസനത്തിനു വിഘാതമായി നില്ക്കുന്ന ദൗര്‍ബല്യങ്ങളെ അകറ്റി ജീവിതത്തെ സമ്മര്‍ദ്ദരഹിതവും ശാന്തവുമാക്കുന്നു. മനസ്സിനേയും അതിന്റെ ശക്തികളേയും തിരിച്ചറിയുക എന്നതിന്റെ അധാരിതമാണു ഈ ധ്യാനരീതി. ബുദ്ധിക്ക് മനസ്സിന്റെയും മനശക്തികളുടേയും മേല്‍ നിയന്ത്രണം ഉണ്ടാകുന്പോള്‍ ശാന്തിയും സംതൃപ്തിയും അനുഭവപ്പെടുന്നു. ഏകാഗ്രതയും കാര്യക്ഷമതയും വര്‍ധിക്കുന്നു. വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടുന്നു. ദുശീലങ്ങള്‍ മാറുന്നു. അപരിമിതശക്തിയാലും അനശ്വര ജ്യോതിസായും ഭാരതീയ ദര്‍ശനങ്ങള്‍ വെളിവാക്കിയ ഈശ്വരീയ ചൈതന്യത്തിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുന്നതാണ് രാജയോഗധ്യാനം. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തികളുടെ കേന്ദ്രബിന്ദുവായ സ്വാത്മാവിനെ അറിയുന്പോള്‍ മനസ്സിനെ ഈശ്വരനില്‍ കേന്ദ്രീകരിക്കുവാന്‍ സാധിക്കുന്നു.
ജൂണ്‍21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്പോള്‍ ബ്രഹ്മാകുമാരീസ് തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് പൊതുജനങ്ങള്‍ക്കുവേണ്ടി വിശ്വശാന്തിക്കായി ധ്യാനം സംഘടിപ്പിച്ചു.കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗ് പൊതുസമ്മേളനം ഉദ്ഘാടന ം ചെയ്തു.