തിരു ഃ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വികസന അതോറിറ്റി സംഘടിപ്പിക്കുന്ന ശില്പശാലയില് പങ്കെടുക്കുവാനാണ് ഇ.വി. തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരം, കോഴിക്കോട്, എന്നീ നഗരങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഡി.എം.ആര്.സി. മുഖ്യഉപദേഷ്ടാവ് തലസ്ഥാനത്തെത്തിയത്. പദ്ധതിയെക്കുറിച്ചുള്ള ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെ കാണുന്ന കാര്യവും പരിഗണനയില്‍ ആണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ലൈറ്റ് മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുവാനാണ് തിരുവനന്തപുരം വികസന അതോറിറ്റി ഈ ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് ഃ വീണശശിധരന്‍