അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഡല്‍ഹി ആവര്‍ത്തിക്കും – പൂന്തുറ സിറാജ്

0

അരുവിക്കല മണ്ഡലത്തിലെ ജനങ്ങളും കേരളീയ പൊതുസമൂഹം ഒന്നാകെയും പ്രബുദ്ധമായ രാഷ്ട്രീയ കേരളത്തില്‍ മാറ്റത്തിനൊത്തെ മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണ്. ആ മാറ്റത്തിന്‍റെ ശംഖൊലി അരുവിക്കരയില്‍ നിന്നും തുടങ്ങും. അരുവിക്കരയില്‍ ഉണ്ടാകുന്ന മാറ്റത്തിന്‍റെ പടഹധ്വനി കേരള രാഷ്ട്രീയത്തിലെ രാഷ്ട്രീയ ജീര്‍ണ്ണതയ്ക്കും അഴിമതിക്കും അക്രമത്തിനും എതിരെയുള്ളവിധിയെഴുത്തായിരിക്കും.

അരുവിക്കരയില്‍ ഇരുമുന്നണികളും ബിജെപിയും വ്യാപകമായ വര്‍ഗീയത ഇളക്കിവിട്ടുകൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ജാതിയും മതവും നോക്കിയും മന്ത്രിമാരെയും എം.പി.മാരെയും എം.എല്‍.എ.മാരെയും മറ്റു നേതാക്കളെയും മണ്ഡലത്തില്‍ പ്രത്യേകം പ്രത്യേകമായി ഇരുമുന്നണികളും വിന്യസിച്ചുകൊണ്ട് വര്‍ഗീയത ഇളക്കിവിട്ട് കള്ളപ്രചാരണങ്ങള്‍ നടത്തിയും വോട്ട് പിടിക്കുകയാണ്. ബിജെപി ആണെങ്കില്‍ വര്‍ഗീയ വിഷം വമിക്കുന്ന രീതിയിലാണ് പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവംസ മദനിക്കെതിരെയുള്ള ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന്‍റെ പ്രസ്താവന ദുഷാലാക്കോടുകൂടിയുള്ളതാണ് മദനിയെ തീവ്രവാദിയെന്നു വിളിച്ച് ആക്ഷേപിച്ച വി മുരളീധരന്‍റെ പ്രസ്താവനകള്‍ അരുവിക്കര മണ്ഡലത്തില്‍ തീവ്ര ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുവാനുള്ള പാഴ് ശ്രമത്തിന്‍റെ ഭാഗമാണ്. അരുവിക്കരയില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കി അതിലൂടെ വോട്ട് നേടാമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. മതേതരത്വ വിശ്വാസികള്‍ ബിജെപിയുടെ ഈ നീക്കത്തെ കരുതിയിരിക്കണം. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ബിജെപിയുടെ അന്തകനാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റായ വി. മുരളീധരന്‍. അരുവിക്കരയില്‍ ഒ രാജഗോപാലിനെ അപമാനിതകാക്കാനാണ് നിര്‍ത്തിയിരിക്കുന്നത്. ഒ രാജഗോപാലിന് ലഭിക്കേണ്ടുന്ന ഗവര്‍ണര്‍ സ്ഥാനമോ കേന്ദ്ര മന്ത്രി സ്ഥാനമോ തട്ടിയെടുക്കാനുള്ള ബിജെപിയിലെ ഒരു വിഭാഗത്തിന്‍റെ ആസൂത്രിതമായ ശ്രമത്തിന്‍റെ ഭാഗമാണ് അരുവിക്കരയിലെ ഒ രാജഗോപാലിന്‍റെ സ്ഥാനാര്‍ത്ഥിത്വം. തെരഞ്ഞെടുപ്പില്‍ അതിദയനീയമായി രാജഗോപാലിനെ പരാജയപ്പെടുത്തിയാല്‍ രാജഗോപാല്‍ പൊതുജീവിതത്തില്‍ നിന്നും മാറി നില്‍ക്കും. അതിലൂടെ തങ്ങളുടെ ദൗത്യം നിറവേറ്റാന്‍ കഴിയും എന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ ആഗ്രഹിക്കുന്നതെന്ന് പൂന്തുറ സിറാജ് പറഞ്ഞു.

Share.

About Author

Comments are closed.