ബാങ്ക് ജീവനക്കാരുടെ ബുധനാഴ്ചത്തെ സമരം മാറ്റിവെച്ചു

0

ബാങ്ക് ജീവനക്കാര്‍ ബുധനാഴ്ച രാജ്യവ്യാപകമായി നടത്താനിരുന്ന സമരം മാറ്റിവെച്ചു. കേന്ദ്ര ധനകാര്യ,തൊഴില്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് സമരം മാറ്റിവെച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമരം പ്രഖ്യാപിച്ചിരുന്നത്.

Share.

About Author

Comments are closed.