ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കൊളെജില്‍ റേഡിയേഷന് കൊണ്ടു പോവുകയായിരുന്ന രോഗി സ്ട്രെച്ചറില്‍ നിന്ന് വീണു മരിച്ചു. കൊറ്റംകുളങ്ങര വാലിയത്ത് വീട്ടില്‍ തിലകന് ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ പി.വി. തിലകന് (59) ആണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം.നേരത്തെ ചെത്തുതൊഴിലാളിയായിരുന്ന തിലകന് തലച്ചോറിലെ മുഴയ്ക്ക് രണ്ടാഴ്ച മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് രണ്ടാം തവണയാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ റേഡിയേഷന് നടത്താന്‍ വന്നത്. റേഡിയേഷന് ചെയ്യാനായി മുറിയിലെ മേശപ്പുറത്ത് കിടത്തിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.
തിലകന് മേശപ്പുറത്ത് നിന്ന് വീഴുന്നത് ചില്ലുവാതിലിലൂടെ കണ്ട ബന്ധുക്കളും ജീവനക്കാരും ഓടിയെത്തി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത് മണിക്കൂറുകളോളം സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആസ്പത്രിയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് വഴിവച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് പിന്നീട് പറഞ്ഞു.
ആലപ്പുഴ മെഡിക്കല്‍ കൊളെജില്‍ കാന്‍സര്‍ രോഗി മേശപ്പുറത്ത് നിന്ന് വീണ് മരിച്ചു
0
Share.