വിശാഖപട്ടണം വിമാനത്താവളത്തില് 55 കിലോ സ്വര്ണം പിടികൂടി

0

ഹൈദരാബാദ്: വിശാഖപട്ടണം വിമാനത്താവളത്തില് വന്നിറങ്ങിയ യാത്രക്കാരില് നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളില് ഒളിപ്പിച്ചു കടത്തിയ 14 കോടിയോളം രൂപയുടെ സ്വര്ണം പിടികൂടി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ സ്വർണക്കടത്തു ശ്രമത്തിനിടെ നൂറിലധികം പേർ വിശാഖപട്ടണം വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) പിടിയിലായതായി റിപ്പോർട്ട്. ക്വാലാലമ്പുര്,സിംഗപ്പൂര്,ഹോങ്കോങ് എന്നിവിടങ്ങളില് നിന്നുള്ള മൂന്നു വിമാനങ്ങളിലെ നൂറോളം വരുന്ന യാത്രക്കാരില് നിന്നാണ് 55 കിലോഗ്രാം സ്വര്ണം കസ്റ്റംസ് അധികൃതര് പിടിച്ചെടുത്തത്. ഡി.വി.ഡി പ്ളെയര്, ആംപ്ളിഫയര് തുടങ്ങിയ ഉപകരണങ്ങളില് ഒളിപ്പിച്ചാണ് സ്വര്ണം കടത്തിയത്. സ്വര്ണം കടത്തിയവരെ കസ്റ്റഡിയില് എടുത്തു. ഇവരിൽ നിന്നും 60 കിലോയിലധികം സ്വർണം പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലായാണ് ഇവർ സ്വർണം കടത്തിയതെന്നാണ് സൂചന ഇവരില് ഭൂരിഭാഗവും തമിഴ്നാട്ടില്നിന്നുള്ളവരാണ്. കൂടുതല് പേരില് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ചെന്നൈയില് നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില് ആണ് കസ്റ്റംസ് പരിശോധന ശക്തമാക്കിയത്. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലായാണ് ഇവർ സ്വർണം കടത്തിയതെന്നാണ് സൂചന പിടിയിലായവരിലേറെയും തമിഴ്നാട് സ്വദേശികളാണെന്നാണ്.

Share.

About Author

Comments are closed.