ചരക്കുകപ്പലില് നിന്ന് 19 പേരെ രക്ഷപ്പെടുത്തി

0

മുംബൈതീരത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ നിന്നും 19 പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. മുംബൈ തുറമുഖത്തുനിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.അര്‍ധരാത്രിയാണ് നാവികസേനക്ക് ജിന്‍ഡാല്‍ കാമാക്ഷി എന്ന ചരക്കുകപ്പലില്‍ നിന്ന് അപായസന്ദേശം ലഭിച്ചത്. അപ്പോള്‍ത്തന്നെ സീ കിങ് 42 സി എന്ന ഹെലികോപ്ടറുമായി സ്ഥലത്തത്തെി കപ്പലിലുണ്ടായിരുന്ന 19 പേരെ നാവികസേന അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ആ സമയത്ത് കപ്പലില്‍ തന്നെ തങ്ങിയ ക്യാപ്റ്റനെ തിങ്കഴാഴ്ച രാവിലെ മറ്റൊരു ഹെലികോപ്ടറിലാണ് രക്ഷപ്പെടുത്തിയത്.അപകടകാരണം വ്യക്തമല്ളെങ്കിലും മോശം കാലാവസ്ഥയാണെന്ന്.

Share.

About Author

Comments are closed.