കൊള്ളപ്പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനായി ഓപറേഷന് കുബേരയുടെ രണ്ടാംഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഡി.ജി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. നോഡല്‍ ഓഫീസറായി അരുണ്‍കുമാര്‍ സിന്‍ഹയെ ചുമതലപ്പെടുത്തിലയെന്നും ചെന്നിത്തല അറിയിച്ചു.
പലിശക്കാരെ നിയന്ത്രിക്കാന്‍ സംസ്ഥാന വ്യാപകമായി പൊലീസ് റെയ്ഡ് നടത്തും. ഇത്തരക്കാരെ കുറിച്ച് ജനങ്ങള്‍ പൊലീസില്‍ പരാതി നല്കാന് തയാറാകണം. പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകും. സംസ്ഥാനത്ത് അനധികൃതമായി നടത്തുന്ന ചിട്ടിക്കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും .സാധാരണക്കാര്‍ക്ക് വായ്പ നല്കുന്നതില് പൊതുമേഖലാ ബാങ്കുകള്‍ ഉദാരത കാണിക്കണം. സംസ്ഥാനത്തെ ഷെഡ്യൂള്‍ഡ്, ദേശസാല്‍കൃത ബാങ്കുകളും സാധാരണക്കാര്‍ക്ക് വായ്പ നല്കുന്നതില് ജാഗ്രത കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഓപറേഷന് കുബേരയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതു സംബന്ധിച്ച് ഹോം സെക്രട്ടറി, ഡി.ജി.പി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപറേഷന് കുബേരയുടെ രണ്ടാംഘട്ടത്തിന് തുടക്കം
0
Share.