അഫ്ഗാന് പാര്‍ലമെന്റ് ആക്രമിച്ച ആറ് താലിബാന് തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഇന്നു രാവിലെ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് താലിബാന് പാര്‍ലമെന്റിനുനേരെ ചാവേറാക്രമണം നടത്തിയത്. ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വനിതാ എം.പിയും ഉള്‍പ്പെടുന്നു.
പാര്‍ലമെന്റിനു പുറത്ത് ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനുപിന്നാലെ പാര്‍ലമെന്റിനു തൊട്ടടുത്ത കെട്ടിടത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ത്തു. പ്രദേശം വളഞ്ഞ് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു.ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു.
പാകിസ്ഥാന് വീണ്ടും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ആര്.എസ് പുര സെക്ടറിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെയ്പുണ്ടായത്.പുലര്‍ച്ചെ 3.10 നാണ് സംഭവം. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു
0
Share.