ഈജിപ്ത് സര്‍ക്കാര്‍ 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ച അല്‍ജസീറയുടെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജര്‍മനിയില്‍ അറസ്റ്റില്‍. ഈജിപ്ത് ആവശ്യത്തെ തുടര്‍ന്നാണ് അഹ്മദ് മന്‍സൂര്‍ (52) എന്ന പത്രപ്രവര്‍ത്തകനെ ബര്‍ലിനിലെ ടെഗല്‍ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ദോഹയിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.തിങ്കളാഴ്ച ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കി തുടര്‍ അന്വേഷണ നടപടികള്‍ എടുക്കുമെന്ന് അഹ്മദ് മന്‍സൂര്‍ ടെലിഫോണില്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തെറ്റിധാരണമൂലമാണ് താന്‍ അറസ്റ്റിലായതെന്നും വൈകാതെതന്നെ മോചനം നേടാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
.