സെയിൽസ് ഗേളിന് ഇരുന്ന് ജോലി ചെയ്യാം

0

തൊഴിലാളികൾക്ക് ആവശ്യത്തിന് വിശ്രമവും ഇരിപ്പി‌ട‌വും ലഭിക്കുന്ന തരത്തിൽ കേരള ഷോപ്പ്സ് ആന്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് (അമെൻമെൻഡ്) ബില്ലിലെ ചട്ടങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു. വരുന്ന സഭാ സമ്മേളനത്തിൽ ഇതിന് അംഗീകാരം നേ‌ടിയെടുക്കാനാണ് സർക്കാർ ശ്രമം. കച്ചവ‌ടസ്ഥാപനങ്ങളിൽ വിപണന വിഭാഗത്തിൽ ജോലി ചെ‌യ്യുന്നവരിലേറെയും സ്ത്രീകളായതിനാൽ അവർക്ക് ഏറെ ആശ്വാസകരമാണ് തീരുമാനം.വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പത്തുമണിക്കൂറിലേറെ സമയം നിന്നുകൊണ്ട് ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്. അവർക്ക് ആവശ്യത്തിന് വിശ്രമമോ ഇരിക്കാൻ കസേരയോ നൽകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേതുടർന്നാണ് നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.

Share.

About Author

Comments are closed.