ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്വെ പര്യടനം റദ്ദാക്കി. മൽസരാധിക്യം മൂലം ടീമിന്റെ കായികക്ഷമത കുറഞ്ഞതാണ് കാരണമെന്ന് ബിസിസിഐ അറിയിച്ചു. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മൽസരങ്ങളുമാണ് പരമ്പരയിലുൾപ്പെടുത്തിയിരുന്നത്. അടുത്ത മാസം പത്തിനായിരുന്നു പര്യടനം ആരംഭിക്കേണ്ടിയിരുന്നത്.എന്നാൽ ബിസിസിഐയും മൽസരത്തിന്റെ സംപ്രേഷണാവകാശമുള്ള ടെൻ സ്പോർട്സും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് സിംബാബ്വെ ഇന്നലെ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ പര്യടനത്തിനു മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയും അവർ പ്രകടിപ്പിച്ചിരുന്നു.നിലവിൽ ബംഗ്ലദേശിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ് പരമ്പര ആതിഥേയർക്ക് അടിയറവ് വച്ചുകഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ബംഗ്ലദേശിനോട് ഏകദിന പരമ്പര തോൽക്കുന്നത്. ഇതിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറാൻ തയാറാണെന്ന് വ്യക്തമാക്കി ധോണി രംഗത്തെത്തിയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്വെ പര്യടനം റദ്ദാക്കി
0
Share.