സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ജനറല്‍ ഇന്‍ഷുറന്‍സില്‍ നിന്നുള്ള ലാഭവിഹിതമായ 10 കോടി സര്‍ക്കാരിന് നല്കി. ഇന്‍ഷുറന്‍സ് വകുപ്പ് ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതികളും കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നടപ്പാക്കി. അപകട മരണം സംഭവിക്കുന്ന ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുക എട്ട് ലക്ഷത്തില്‍ നിന്നും 10 ലക്ഷമായി വര്‍ധിപ്പിച്ചതോടൊപ്പം ജീവനക്കാരുടെ എസ്.എല്‍.ഐ., ക്ലെയിം, ലോണ്‍ എന്നിവയുടെ വിതരണം ട്രഷറി സംവിധാനത്തില്‍ നിന്നും മാറ്റി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടണ്ണ്ുകളിലേയ്ക്ക് നേരിട്ട് പണം ലഭ്യമാക്കുന്ന ഇ-പേയ്മെന്റ് സംവിധാനമാക്കി. എസ്.എല്‍.എ. യുടെ പ്രീമിയം തുക വര്‍ധിപ്പിക്കാതെ വാഗ്ദത്ത തുക 10 ശതമാനം വര്‍ധിപ്പിക്കുകയും എസ്.എല്‍.ഐ. വായ്പ സൗകര്യം ഉദാരവത്ക്കരിച്ച് വായ്പാ തുകയുടെ പരിധി ഉയര്‍ത്തുകയും ചെയ്തു. വകുപ്പില്‍ സമ്പൂര്‍ണ കംപ്യൂട്ടര്‍വത്ക്കരണം നടത്തുകയും പൊതുമേഖലാ കമ്പനികളുമായി സഹകരിച്ച് സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളുടെയും ജനറല്‍ ഇന്‍ഷുറന്‍സ് കോ-ഇന്‍ഷുറന്‍സ് സംവിധാനത്തിലേയ്ക്ക് മാറ്റുകയും ചെയ്തതായും ഇന്‍ഷുറന്‍സ് വകുപ്പ് അറിയിച്ചു.
സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ലാഭവിഹിതം: സര്‍ക്കാരിന് 10 കോടി നല്കി
0
Share.