ആറ്റിങ്ങല്‍ സംഭവം മുഖ്യമന്ത്രിയുടെ നിലപാട് മതസൗഹാര്‍ദ്ദം തകര്‍ക്കുംആറ്റിങ്ങല്‍ സംഭവം മുഖ്യമന്ത്രിയുടെ നിലപാട് മതസൗഹാര്‍ദ്ദം തകര്‍ക്കും

0

ആറ്റിങ്ങല്‍ മതപരിവര്‍ത്തന കേന്ദ്രത്തില്‍ ഉണ്ടായ സംഘര്‍ഷത്തിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സി.പി.എം. നേതാവ് പിണറായി വിജയനും കേരളത്തിലെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി വക കലാപ സ്മാരക മെമ്മോറിയല്‍ ഹാളില്‍ പെന്തക്കോസ്തു വിഭാഗം നടത്തുന്ന കേന്ദ്രത്തിലാണ് മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നത്. പകല്‍ സമയം പുരുഷന്മാര്‍ ഇല്ലാത്ത വീടുകളില്‍ പെന്തക്കോസ്തു വിഭാഗത്തിലെ സ്ത്രീകള്‍ കടന്നുചെന്ന് സ്ത്രീകളെയും, കുട്ടികളെയും പ്രലോഭിപ്പിച്ച് ഇത്തരം മതപരിവര്‍ത്തന കേന്ദ്രങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഇവിടെയെത്തുന്നവര്‍ക്ക് മയക്കുമരുന്നുപോലുള്ള ലായനി വീഞ്ഞില്‍ കലര്‍ത്തി അവര്‍ കൊടുക്കുന്നു. ലഹരിക്കടിമപ്പെടുന്ന ഇത്തരം ആള്‍ക്കാര്‍ ഇക്കഴിഞ്ഞ ദിവസം ഇത്തരത്തിലെത്തിയ ആള്‍ക്കാരെ തിരിച്ചു വിളിച്ചുകോണ്ടുപോകാന്‍ അവരുടെ ബന്ധുക്കള്‍ എത്തിയപ്പോള്‍ ഉണ്ടായ വാക്കേറ്റമാണ് ചില സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. അവിടെ എത്തിയവരെ നൂറുകണക്കിന് പെന്തക്കോസ്തു വിഭാഗത്തില്‍പ്പെട്ട പാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ ആക്രമിക്കുകയായിരുന്നു. ഇവര്‍ ബന്ധുക്കളെയും കൂട്ടി തിരിച്ചുപോയതിനുശേഷം അവിടെയുണ്ടായിരുന്ന ആക്രമണത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകള്‍ ഉള്‍പ്പെടെ സ്വന്തമായി സാധനസാമഗ്രികള്‍ അടിച്ചുപൊളിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രിയടക്കം സ്ഥലത്ത് വന്നാലെ ഞങ്ങള്‍ പിരിഞ്ഞു പോവുകയുള്ളൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ നേതാക്കളായ വി.എം. സുധീരനും, ആഭ്യന്തര മന്ത്രിയും ഇപി ജയരാജനും ഏകപക്ഷീയമായി സംഘപരിവാര്‍ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി സംഘപരിവാര്‍ സംഘടനകളുടെ നേതാക്കന്മാരെ അറസ്റ്റു ചെയ്യണമെന്ന് ഉത്തരവും പോലീസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കി. മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ഇത്തരം ഹാളുകള്‍ തുച്ഛമായ വാടക്യ്ക്കെടുത്ത് വര്‍ഷങ്ങള്‍ ഈ വിഭാഗം കൈക്കലാക്കുന്നു. ആറ്റിങ്ങല്‍ കലാപ മെമ്മോറിയല്‍ ഹാള്‍ വാടകയ്ക്കെടുത്തിരിക്കുന്നത് 1-4-2015 മുതല്‍ 27-12-2015 വരെയാണ്. ഇത്തരം സ്ഥലങ്ങള്‍ അനധികൃത ധ്യാനകേന്ദ്രത്തിന്‍റെ പേരില്‍ പ്രവര്‍ത്തിക്കുന്നത് ഗവണ്‍മെന്‍റിന്‍റെയോ ജില്ലാ ഭരണകൂടത്തിന്‍റെയോ അനുമതിയില്ലാതെയാണ്.

Share.

About Author

Comments are closed.