ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്

0

ഭാരതത്തിന്‍റെ ശോഭനമായ ഭാവിയെ ലക്ഷ്യംവച്ചുകൊണ്ട് ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ പന്ത്രണ്ടുവര്‍ഷക്കാലമായി രാജീവ്ഗാന്ധി ആരോഗ്യ സര്‍വ്വകലാശാലയുടെ കീഴില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ദൃഢനിശ്ചയത്തോടെ, അഹോരാത്രം പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധരായ കുറേയേറെ നല്ല മനസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കഴിഞ്ഞ 12 വര്‍ഷത്തിനിടെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചു നടത്തി. ആയിരക്കണക്കിനു കുടുംബങ്ങളെ സാന്പത്തിക സുരക്ഷിതത്വത്തിലേക്കും നന്മയിലേക്കും നയിക്കുവാന്‍ ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനു കഴിഞ്ഞിട്ടുണ്ടെന്ന് ഞങ്ങള്‍ അഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ.

വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാതെ, വിദ്യാഭ്യാസ മേഖലയെക്കുറികച്ച് അജ്ഞരായ ആള്‍ക്കാരെ മുതലെടുക്കാതെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനം മറ്റ് ഇന്‍സ്റ്റിറ്റ്യൂഷനുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഐജി.ജി.ഐ. വ്യത്രിക്തമാക്കുന്നു.

ഏജന്‍സികളെയും ഇടനിലക്കാരെയും ഒഴിവാക്കി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍ വഴിമാത്രം വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന രീതി ഐ.ജി.ജി.ഐ.യുടെ സുതാര്യമായ പ്രവര്‍ത്തനത്തിന്‍റെ ഉത്തമോദാഹരണമാണ്.

Share.

About Author

Comments are closed.