തലസ്ഥാനത്ത് ശ്രീപത്മനാഭക്ഷേത്രത്തിനു മുന്നില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള അതിപുരാതന ശില്പമായ കല്ലില്‍ തീര്‍ത്ത ആനയ്ക്കാണ് ഈ ദുരവസ്ഥ. ശ്രീപത്മനാഭന്റെ മുന്ന്ല് ഐതീഹ്യപരന്പരയോട് ചേര്‍ന്ന് ആല്മരചുവട്ടില് ഏകദേശം ഒരാള്‍ പൊക്കത്തിലുള്ള ആനയുടെ കരിങ്കല്‍ ശില്പവുൺ കല്‍വിളക്കും ഉണ്ടായിരുന്നു. നഗരത്തിന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി. മെറ്റലിട്ട് ടാര്‍ ചെയ്തപ്പോള്‍ ഈ പുരാതന ശില്പം വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മണ്ണിന് അടിയിലേക്ക് പകുതിയോളം താഴ്ന്നു. കാലക്രമേണ കല്‍വിളക്കും അപ്രത്യക്ഷമായി. ചരിത്രം ഉറങ്ങുന്ന അനന്തപുരിയിലാണ് ഈ പുരാതന പ്രതിമയ്ക്ക് അന്യദേശ തൊഴിലാളികളുടെ കടന്നുകയറ്റം മൂലം തെരുവ് കച്ചവടത്തിനു വേണ്ടി ഈ പുരാവസ്തുവിന് ക്ഷയം സംഭവിക്കുന്നതിനോടൊപ്പം അപ്രത്യക്ഷമാവുകയും ചെയ്യും. ഈ പ്രതിമ സംരക്ഷിക്കുവാനും പുരാവസ്തു വകുപ്പ് തയ്യാറാകേണ്ടതാണ്. അനന്ത പുരിയുടെ പൈതൃകസ്വത്തായ ആല്‍മരവും പുരാതന കരിങ്കല്‍ പ്രതിമയും അധികാരികള്‍ ശ്രദ്ധിക്കാതെ കണ്ണടയ്ക്കുകയാണ്.
റിപ്പോര്‍ട്ട് – വീണശശിധരന്‍
ഫോട്ടോ – നിഷാദ് രേവതി.
തലസ്ഥാനത്തെ പുരാവസ്തുവിന് ശ്രീപത്മനാഭക്ഷേത്രത്തിനു മുന്നില്‍ അവഹേളനം.
0
Share.