അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യയും ഹണി റോസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുന്പസാരം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുടുംബകഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തില്‍ ഹണിയുടെ ഭര്‍ത്താവായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. വിനീത്, അജുവര്‍ഗീസ്, ടിനിടോം, പ്രിയങ്കനായര്‍, ഷാനവാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
കുന്പസാരത്തെ ഒരു മുഴുനീള എന്റര്ടെയിനറാക്കാന് ഫിലിപ്സ് ആന്റ് മങ്കിപെന്‍ എന്ന ചിത്രത്തിലെ കുട്ടിതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.