മദര് തെരേസയുടെ പിന്ഗാമി സിസ്റ്റര് നിര്മല അന്തരിച്ചു

0

മിഷനറീസ് ഓഫ് ചാരിറ്റിയുടെ മുന് സുപ്പീരിയര് ജനറല് സിസ്റ്റര് നിര്മല ജോഷി അന്തരിച്ചു. 81 വയസ്സായിരുന്നു. മദര് തെരേസയുടെ പിന്ഗാമിയായി സഭയുടെ ചുമതലയേറ്റത് സിസ്റ്റര് നിര്മലയായിരുന്നു. വാര്ദ്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് കൊല്ക്കൊത്തയില് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം . നേപ്പാളിലെ ഒരു ബ്രാഹ്മണ കുടുംബത്തില് 1934 ലാണ് നിര്മല ജോഷിയുടെ ജനനം. മാതാപിതാക്കൾ നേപ്പാളിൽ നിന്നുള്ളവരാണ്. പിതാവ് ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു. ജനനം ഹിന്ദു കുടുംബത്തിലായിരുന്നുവെങ്കിലും വിദ്യാഭ്യാസം ലഭിച്ചത് പിന്നിട് ക്രിസ്തുമതം സ്വീകരിച്ച് കന്യാസ്ത്രീയായി മാറിയ അവര് 17-ാം വയസ്സിൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നു.. ഭൗതിക ശരീരം കൊല്ക്കൊത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപനത്തില് പൊതുദര്ശനത്തിന് വച്ചു. സംസ്കാര ചടങ്ങുകള് പിന്നീടായിരിക്കും. സിസ്റ്ററിന്റെ വിയോഗത്തില് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി അനുശോചനം രേഖപ്പെടുത്തി. കൊല്ക്കൊത്തയും ലോകവും അവരുടെ അസാന്നിധ്യം അനുഭവിക്കുന്നുവെന്ന് മമത ട്വീറ്റ് ചെയ്തു. മമതയാണ് മരണവാര്ത്ത ഔദ്യോഗികമായി അറിയിച്ചത്. 1997ലാണ് സിസ്റ്റര് നിര്മല സഭയുടെ സാരഥ്യം ഏറ്റെടുത്തത്. 2009ല് ജര്മന് സ്വദേശിനിയായ സിസ്റ്റര് മേരി പ്രേമയെ സഭയുടെ ചുമതല ഏല്പ്പിച്ച് സിസ്റ്റര് നിര്മല വിരമിക്കുകയായിരുന്നു. 1934 ജൂലൈ 23ല് റാഞ്ചിയില് ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സിസ്റ്റര് നിര്മലയുടെ ജനനം. നേപ്പാളില് നിന്നെത്തിയതായിരുന്നു ഇവരുടെ കുടുംബം. ബ്രിട്ടീഷ് ആര്മിയില് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. പട്നയിലെ ക്രിസ്ത്യന് മിഷനറീസ് സ്കൂളില് ലഭിച്ച വിദ്യാഭ്യാസത്തിനൊപ്പമാണ് മദര് തെരേസയെയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ സേവനങ്ങളെയും കുറിച്ച് സിസ്റ്റര് നിര്മല മനസ്സിലാക്കുന്നത് പതിനേഴാം വയസ്സിലാണ് നിര്മല സഭയില് ചേരുന്നത്. 1958ല് ക്രിസ്തീയ വിശ്വാസം സ്വീകരിച്ച് സിസ്റ്റര് നിര്മല എന്ന പേര് സ്വീകരിച്ചു. പൊളിറ്റിക്കല് സയന്സില് മാസ്റ്റര് ബിരുദവും നിയമബിരുദവും നേടി. ഇന്ത്യയ്ക്ക് പുറത്ത് സഭയുടെ ശാഖ ആരംഭിച്ചപ്പോള് സിസ്റ്റര് നിര്മലയെയാണ് മദര് തെരേസ ചുമതല ഏല്പ്പിച്ചത്. മദറിനൊപ്പം നിരവധി വിദേശ രാജ്യങ്ങള് സന്ദര്ശിച്ച് മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്ത്തനത്തിന് വിത്തുപാകി. മദര് തെരേസ പകര്ന്നു നല്കിയ ചൈതന്യവും മാര്ഗനിര്ദേശവും അതേപടി ജീവിതത്തില് പാലിച്ച സിസ്റ്റര് നിര്മല മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്ത്തനങ്ങള്ക്ക് കരുത്തു പകര്ന്നു.അവരുടെ പ്രവര്ത്തനങ്ങള് മാനിച്ച് രാജ്യം 2009ല് പദ്മ വിഭൂഷണ് പുരസ്കാരം നല്കി ആദരിച്ചു.

Share.

About Author

Comments are closed.