സുനന്ദ കേസ് ആറുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കി

0

എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ആറ് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയതായി ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ്. ബാസി. നുണ പരിശോധനയ്ക്ക് വിധേയമാക്കിയത് സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷികളും സുനന്ദ കൊല്ലപ്പെട്ട ദിവസം താമസിച്ചിരുന്ന ഹോട്ടലില്‍ ഉണ്ടായിരുന്നവരുമായ തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്‌രംഗി, കുടുംബ സുഹൃത്തായ സഞ്ജയ് ദിവാന്‍, കുടുംബവുമായി അടുത്ത ബന്ധമുള്ള എസ്.കെ. ശര്‍മ്മ, വികാസ് അഹ്‌ളാവത്ത്, സുനില്‍ തക്രു എന്നിവരെയാണ്. നുണ പരിശോധനയുടെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസില്‍ സുനന്ദ പുഷ്‌കറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

Share.

About Author

Comments are closed.