ഇന്ത്യന്‍ ടിമിന്റെ ഏകദിന നായക സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് മഹേന്ദ്ര സിംഗ് ധോണി അറിയിച്ചു. ബംഗ്ളാദേശുമായുള്ള ഏകദിന പരമ്പരയ്ക്കുശേഷം ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ധോണി തന്റെ തീരുമാനം വ്യക്തമാക്കിയത്. ക്രിക്കറ്റ് താന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അധപതനത്തിനു കാരണം താന്‍ ആണെങ്കില്‍ നായക സ്ഥാനം രാജിവച്ച് വെറുമൊരു കളിക്കാരനായി ടീമില്‍ തുടരാന്‍ സന്തോഷമേയുള്ളൂ. ടീമിന്റെ വിജയമാണ് എനിക്ക് ആവശ്യം, ക്യാപ്റ്റന്‍ ആരാണെന്നതില്‍ കാര്യമില്ല. ഇന്ത്യന്‍ ടീമിന് എന്റെ രാജി ഗുണം ചെയ്യുമെങ്കില്‍ താന്‍ നായക സ്ഥാനത്തു നിന്ന് മാറി നില്‍ക്കാമെന്നും ധോണി വ്യക്തമാക്കി.
രാജിവെക്കാന്‍ തയ്യാറാണെന്ന് മഹേന്ദ്ര സിംഗ് ധോണി
0
Share.