വിവാഹ വാഗ്ദാനം നല്കി വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കഴക്കൂട്ടം പോലീസ് പിടികൂടി. കഴക്കൂട്ടത്തിനു സമീപം മേനംകുളം കോട്ടയ്ക്കരി വീട്ടില്‍ വൈസി കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയാണ് കേസിനാസ്പദമായ സംഭവം. ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ പോയ വിദ്യാര്‍ത്ഥിനിയെയാണ് വൈസി കൃഷ്ണയും സുഹൃത്ത് ശരത്തും ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ ശരത്തിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന വൈസി കൃഷ്ണയെ ഞായറാഴ്ച രാത്രി മേനംകുളത്തു നിന്നും കഴക്കൂട്ടം സി.ഐ. കെ.എസ് അരുണിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
0
Share.