വ്യാജ സിഡികള്‍ വട്ടപ്പാറ പോലീസ് പിടികൂടി. പ്രേമം, മാസ് തുടങ്ങിയ സിനിമകളടക്കമുള്ള സിഡികളാണ് പിടികൂടിയത്. രണ്ടുപേരേ അറസ്റ്റുചെയ്തു. ഇരാറ്റുപേട്ട തെക്കേക്കര കൊച്ചുപറമ്പില്‍ വിട്ടില്‍ ബിജിലി നടക്കല്‍ നടപ്ലാക്കല് വിട്ടില്‍ നഷിം എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം റുറല്‍ എസ്.പി: കെ. ഷഫീഖ് അഹമ്മദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജ സിഡികള്‍ കടത്തി കൊണ്ടുപ്പോകുന്നത് കണ്ടെത്താന്‍ പ്രത്യേക സ്ക്വഡിനെ നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് വരുന്ന ബസില്‍ സിഡികള്‍ കടത്തികൊണ്ടു വരുന്നതായി വട്ടപ്പാറ പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ തിരുവനന്തപുരത്തു നിന്നുവന്ന ബസ് വട്ടപ്പാറവച്ച് പോലീസ് പരിശോധിക്കുകയും പുതിയ ഹിന്ദി, തമിഴ്, മലയാളം സിനിമകളുടെ സിഡികള്‍ പിടിച്ചെടുക്കുകയായിരുന്നു..
വ്യാജ സിഡികള്‍ പിടിച്ചെടുത്തു
0
Share.