മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

0

കോഴിക്കോട് ജില്ലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മരം വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. തിരുത്തിയാട് ഫ്ളാറ്റുകള്‍ക്ക് മുകളിലും മരം വീണു. കുറ്റ്യാടി, തിരുവമ്പാടി, കോടഞ്ചേരി മേഖലകളില്‍ വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഞായറാഴ്‌ച രാത്രി ഒമ്പതരയോടെ ആരംഭിച്ച കനത്ത മഴയും കാറ്റുമാണ് ജില്ലയില്‍ വ്യാപക നാശനഷ്ടം വിതച്ചത്. മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണതു കാരണം പലയിടത്തും വൈദ്യുതി ബന്ധവും തകരാറിലായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുക്കൂട്ടല്‍. ഞായറാഴ്‌ച രാത്രി ഒമ്പതരയോടെ ആരംഭിച്ച കനത്ത മഴയും അതിനേത്തുടര്‍ന്നുള്ള കാറ്റിലും ജില്ലയില്‍ വ്യാപക നാശം ഉണ്ടാകുകയായിരുന്നു. വീടുകള്‍ തകരുകയും കുറ്റ്യാടി, തിരുവമ്പാടി, കോടഞ്ചേരി മേഖലകളിലെ കൃഷികള്‍ നശിക്കുകയുമായിരുന്നു. മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണതു കാരണം പലയിടത്തും വൈദ്യുതി ബന്ധവും തകരാറിലായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്

 

Share.

About Author

Comments are closed.