തിരു ഃ പ്രസിദ്ധ വ്യവസായിയായ ബിജുരമേശിനെ അരുവിക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ആര്.എസ്.പി.യുടെ ഔദ്യോഗിക ഭാരവാഹികള്‍ എന്നു പറഞ്ഞുകൊണ്ടാണ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ദേശീയ നേതാവ് ജെ. ചന്ദ്രചൂഡന്റെ അനുമതിയോടെയാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ എല്‍.ഡി.എഫിന്റെ പിന്തുണയും ആവശ്യപ്പെട്ടതായി അവര്‍ വെളിപ്പെടുത്തി.
യു.ഡി.എഫിന് തലവേദന സൃഷ്ടിച്ചിരിക്കുന്ന ഒരു വ്യവസായിയാണ് ബിജുരമേശ്. ബാര്‍കോഴ കേസില്‍ മാണിക്കെതിരെ കോടതില്‍ കേസുകള്‍ നല്കിയ ആളാണ് ബിജു., മാത്രമല്ല എസ്.എന്‍.ഡി.പി.ക്ക് എതിരായി നിലകൊള്ളുന്ന ഒരു സംഘടനയായ ധര്‍മ്മവേദിയുടെ സംസ്ഥാന ഭാരവാഹിയാണ് പ്രസ്തുത വ്യവസായി. ഇദ്ദേഹം യു.ഡി.എഫിന്റെ ഉറക്കം കെടുത്തുന്ന ആള് എന്ന നിലക്ക് ബിജുവിന് ചില ഭീഷണികള്‍ ഉണ്ടെന്നറിയുന്നു. അതേ സമയം എല്‍.ഡി.എഫ്. ഇദ്ദേഹത്തെ പിന്തുണക്കാനുള്ള സാധ്യത വിരളമാണ്. കാരണം സി.പി.ഐ.യും അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫിലും രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉടലെടുക്കുവാന്‍ സാധ്യതയുണ്ട്.
അതേസമയം യു.ഡി.എഫ്. അരുവിക്കര മണ്ഡലത്തില്‍ നിര്യാതനായ ജി. കാര്‍ത്തികേയന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ ശ്രമങ്ങള്‍ നടത്തുന്പോഴാണ് പുതിയ പ്രശ്നം രൂപമെടുത്തത്. ബിജുവിനെ നിര്‍ത്തി മാണിക്കെതിരായുള്ള അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്സിനെ കെട്ടുകെട്ടിക്കാനുള്ള അടവ് നയമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ആര്.എസ്.പി.യുടെ ഔദ്യോഗിക പാര്‍ട്ടിയാണ് പ്രേമചന്ദ്രന് എം.പി. ഉള്‍പ്പെടുന്ന പാര്‍ട്ടിയെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇവരും അരുവിക്കരയില്‍ സ്ഥാനാര്‍ത്തിത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജുരമേശിന്റെ പ്രവേശനം എല്‍.ഡി.എഫിനും, യു.ഡി.എഫിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ബിജുരമേശിന്റെ മനസ്സ് ഇതുവരെയും തുറന്നിട്ടില്ല.
റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല
ബിജുരമേശ് അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയോ..
0
Share.