സിംബാബ്വെ പര്യടനം ഇന്ത്യ റദ്ദാക്കി

0

സംപ്രേക്ഷണ അവകാശ തുക സംബന്ധിച്ച് ടെന്‍സ്പോര്‍സ് ചാനലുമായി തര്‍ക്കം തുടരുന്നതിനിടെ ജൂലൈയില്‍ നടക്കേണ്ട സിംബാബ് വേ പര്യടനം തന്നെ ഉപേക്ഷിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. ക്രിക്കറ്റ് കളിക്കാര്‍ക്ക് വിശ്രമം വേണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി. അതേസമയം എം.എസ്‌ ധോണി ക്യാപ്‌റ്റന്‍സി ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിന്‌ പിന്നാലെ പരമ്പര റദ്ദാക്കിയത്‌ അഭ്യുഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. മൂന്ന്‌ ഏകദിന മത്സരങ്ങളും രണ്ട്‌ ട്വന്റി ട്വന്റി മത്സരങ്ങളുമാണ്‌ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. അടുത്ത മാസം പത്തിനാണ്‌ പരമ്പര ആരംഭിക്കേണ്ടിയിരുന്നത്‌. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ആദ്യ രണ്ട്‌ മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടിരുന്നു

Share.

About Author

Comments are closed.