കലാഭവന്‍ മണി, എസ്.പി. ശ്രീകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി കണ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുവഴി തിരിയുന്നിടം.അനൂപ് ചന്ദ്രന്, ഇന്ദ്രന്‍സ്, ചെന്പില്‍ അശോകന്, സഫര്‍, അലൈഖ, ജയശ്രീ, സുരഭി, വീണ നായര്‍, സീമാ ജി. നായര്‍, ശാന്തകുമാരി എന്നിവര്‍ക്കൊപ്പം പ്രമുഖ രാഷ്ട്രീയ നേതാവ് എം.എം. മണിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സ്കൈബോണ്ട് ഫിലിംസിന്റെ ബാനറില്‍ സുധികെ. നായര്‍, സി. നാഗേഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കെ.സി. ദേവ അന്പ് നിര്‍വ്വഹിക്കുന്നു. ഗാനരചന അനില്‍ പനച്ചൂരാന്, സംഗീത തേജ് മെര്വിന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹരിദാസ് ചാമിയാര്, അരുണ്‍ ശശി, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രവീണ്‍ എടവണ്ണപ്പാറ, പി.ആര്.ഒ. എ.എസ്. ദിനേശ്.