ജിലേബി ഗാനം ഞാനൊരു മലയാളി

0

ജയസൂര്യയുടെ മലയാള ചലചിത്രം ജിലേബിയിലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ഈസ്റ്റ് കോസ്റ്റ് എന്റർടെയിൻമെന്റ്സ് അവതരിപ്പിക്കുന്ന ജയസൂര്യ ചിത്രമായ ജിലേബിയിലെ ‘ഞാനൊരു മലയാളി..‘ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിബാൽ ആണ്ഞാനൊരു മലയാളി…ഈസ്റ്റ് കോസ്റ്റ് വിജയന് പുറമേ, സന്തോഷ് വർമ്മ, ശശികല മേനോൻ എന്നിവർ ചിത്രത്തിൽ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. രമ്യ നമ്പീശനാണ് ചിത്രത്തിലെ നായിക. നവാഗതനായ അരുൺ ശേഖറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ദിലീപ് നായകനായ മൈ ബോസ് എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ജിലേബി.

ഞാനൊരു മലയാളി….

 

Share.

About Author

Comments are closed.